സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധം; ഡൽഹി സർക്കാർ ഹൈക്കോടതിയിൽ

സ്വന്തം കാറിൽ യാത്ര ചെയ്യവെ മാസ്ക് ധരിച്ചില്ലെന്ന പേരിൽ 500 രൂപ പിഴ ചുമത്തിയതിനെതിരെ ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്.

News18 Malayalam | news18-malayalam
Updated: November 19, 2020, 9:09 AM IST
സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധം; ഡൽഹി സർക്കാർ ഹൈക്കോടതിയിൽ
driving
  • Share this:
ന്യൂഡൽഹി: സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഡൽഹി സർക്കാർ. സ്വകാര്യ വാഹനങ്ങൾ വ്യക്തിഗത മേഖലയല്ലെന്നും പൊതുസ്ഥലത്തിന്റെ ഭാഗമായി വരുന്നതാണെന്നും സർക്കാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

Also Read- മുസ്ലിം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹിജാബ് ധരിക്കാം; ഹിജാബ് യൂണിഫോമിൻറെ ഭാഗമാക്കി ന്യൂസിലാൻഡ്

സ്വന്തം കാറിൽ യാത്ര ചെയ്യവെ മാസ്ക് ധരിച്ചില്ലെന്ന പേരിൽ 500 രൂപ പിഴ ചുമത്തിയതിനെതിരെ ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. സെപ്റ്റംബർ 9ന് തന്റെ ജോലിസ്ഥലത്തേക്ക് ഒറ്റയ്ക്ക് കാറോടിച്ച് പോകവെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ തടയുകയും മാസ്ക് ധരിക്കാത്തതിന് 500 രൂപയും പിഴ ചുമത്തുകയുമായിരുന്നുവെന്ന് ഹർജിക്കാരനായ സൗരഭ് ശർമ ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.

Also Read- സാനിയ മിർസ അഭിനയ രംഗത്തേക്ക്; ക്ഷയരോഗ ബോധവൽക്കരണ വെബ് സീരീസുമായി താരം

''സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ പൊതുനിരത്തിലൂടെ പോകുമ്പോൾ സ്വകാര്യ വാഹനത്തിലേക്ക് മറ്റുള്ളവര്‍ക്ക് സമീപിക്കാം. സുപ്രീംകോടതി തന്നെ സ്വകാര്യ വാഹനം പൊതുസ്ഥലമെന്ന് വിധിച്ചിട്ടുള്ളതാണ്''- ഡൽഹി സർക്കാരിന് വേണ്ടി അഡീഷണൽ സ്റ്റാൻഡിങ് കൗൺസൽ ദേവേഷ് സിങ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.വാഹനമോടിക്കുമ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഏപ്രിലിൽ സർക്കാർ ഉത്തരവിറക്കിയിരുന്നുവെന്നും ഇത് ഇപ്പോഴും നിലനിൽക്കുന്നവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Also Read- ബെംഗളൂരു കലാപം: SDPI ഓഫീസുകൾ അടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ഏപ്രിൽ 4ലെ ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന് പിന്നാലെ, കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ കാർ ഒറ്റയ്ക്ക് ഓടിച്ചുപോകുന്നവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വ. ജോബി പി വർഗീസ് ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡ്വ അലി മഗ്രായ് നിലപാടറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതനുവദിച്ച ജസ്റ്റിസ് നവീൻ ചവ്ള, കേസിൽ അടുത്ത വാദം കേൾക്കുന്ന ദിവസം നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

തനിക്കെതിരെ ചുമത്തിയ പിഴ റദ്ദാക്കണമെന്നും നേരിടേണ്ടിവന്ന മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് സൗരഭ് ശർമ ഹർജിയിൽ ആവശ്യപ്പെട്ടത്. തനിക്ക് പിഴ ചുമത്തിയ ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച ഗവൺമെന്റിന്റെ ഏതെങ്കിലും ഒരു ഉത്തരവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ മറ്റു രണ്ട് ഹർജികളും പരിഗണിക്കുന്നത് കോടതി ജനുവരി ഏഴിലേക്ക് മാറ്റി.
Published by: Rajesh V
First published: November 19, 2020, 9:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading