നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗുണ്ടകളെ തിരിച്ചടുത്ത‌ത് നിരാശയുണ്ടാക്കി; കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദിയുടെ വിശദീകരണം

  ഗുണ്ടകളെ തിരിച്ചടുത്ത‌ത് നിരാശയുണ്ടാക്കി; കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദിയുടെ വിശദീകരണം

  അപമര്യാദയായി പെരുമാറി അച്ചടക്ക നടപടി നേരിടുന്ന ഗുണ്ടകളെ പാർട്ടി തിരിച്ചെടുത്തത് അസ്വസ്ഥതയുണ്ടാക്കി

  priyanka chathurvedhi

  priyanka chathurvedhi

  • News18
  • Last Updated :
  • Share this:
  മുംബൈ: കോൺഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. അൽപസമയം മുൻപാണ് പാർട്ടി ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച് കോൺഗ്രസ് വിടുന്നതായി പ്രിയങ്ക പ്രഖ്യാപിച്ചത്.തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

  Also Read-അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  ഇതിന് പിന്നാലെയാണ് ശിവസേനയിൽ ചേർന്നതായി പ്രിയങ്ക പ്രഖ്യാപിച്ചത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്കയെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. 'എന്റെ ജന്മസ്ഥലമാണ് മഹാരാഷ്ട്ര.. ഇവിടെ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.. ഇപ്പോൾ എന്റെ സംസ്ഥാനത്തിന് സേവനം ചെയ്യാൻ ഒരു അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. മുംബൈയിലേക്ക് മടങ്ങാനും ഇവിടുത്തെ ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവര്‍ത്തിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ശിവസേന അല്ലാതെ മറ്റൊരു പാർട്ടിയെക്കുറിച്ച് ചിന്തിക്കാനായില്ല'... ശിവസേന അംഗത്വം സ്വീകരിച്ച ശേഷം പ്രിയങ്ക വ്യക്തമാക്കി.

  Also Read-വക്താക്കള്‍ വാഴാത്ത കോണ്‍ഗ്രസ്; ഒരു മാസത്തിനിടെ പാര്‍ട്ടി വിട്ടത് മൂന്നാമത്തെ നേതാവ്

  'കോൺഗ്രസ് എന്നെ നിരാശപ്പെടുത്തി.. എന്റെ ഉദ്ദേശങ്ങളെയും ഇത്രയും കാലം കോൺഗ്രസിൽ കഴിഞ്ഞ ശേഷം ശിവസേനയില്‍ ചേരാനുള്ള തീരുമാനത്തെയും സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. പക്ഷെ ഇത് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്. ഈ തീരുമാനത്തിൽ എനിക്ക് അഭിമാനമേയുള്ളു. വളരെയധികം സന്തോഷത്തോടെയും കൃതജ്ഞതയോടെയുമാണ് ശിവസേനയിൽ ചേരുന്നതെന്നും പ്രിയങ്ക പറഞ്ഞു.

  Also Read-ബയോപിക് അല്ല നിറവേറ്റാത്ത വാഗ്ദാനങ്ങളുടെ പേരിലുള്ള കോമഡി ചിത്രമാണ് മോദിയുടെ പേരില്‍ വേണ്ടത്: ഊർമിള

  പത്ത് വര്‍ഷത്തോളം രാഷ്ട്രീയത്തിൽ പ്രവർത്തിച്ച തന്റെ മുഖ്യ അജണ്ട സ്ത്രീകൾക്ക് ബഹുമാനം എന്നതായിരുന്നു. ആ നിലയിൽ അപമര്യാദയായി പെരുമാറി അച്ചടക്ക നടപടി നേരിടുന്ന ഗുണ്ടകളെ പാർട്ടി തിരിച്ചെടുത്തത് അസ്വസ്ഥതയുണ്ടാക്കി.. തരംതാഴപ്പെട്ടതു പോലെ തോന്നി.. പാർട്ടി അംഗമെന്ന നിലയിൽ താൻ അവർക്ക് ആരുമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ നീക്കമെന്നുമായിരുന്നു കോൺഗ്രസിൽ നിന്ന് പുറത്തു വന്ന പ്രിയങ്ക കുറ്റപ്പെടുത്തിയത്.

  First published:
  )}