നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  യുപിയിലെ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്

  priyanka chaturvedi

  priyanka chaturvedi

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. യുപിയിലെ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. പാര്‍ട്ടി മാധ്യമ വിഭാഗം കണ്‍വീനര്‍ എന്ന പദവി സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ നിന്ന് പ്രിയങ്ക നേരത്തെ നീക്കം ചെയ്തിരുന്നു.

   ഇതിന് പിന്നാലെയാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി അംഗത്വവും പദവികളും രാജിവച്ചത്. നേരത്തെ പാര്‍ട്ടി നടപടിയിലുളള അതൃപ്തി പ്രിയങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു പ്രിയങ്ക തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

   Also Read: ആശാനക്ഷരമൊന്നു പിഴച്ചു; സത്യവാങ്മൂലത്തില്‍ ശശി തരൂരിന്റെ പേരു തെറ്റി

   'പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണ്' എന്നായിരുന്നു പ്രിയങ്ക ചതുര്‍വേദി കുറിച്ചത്.

   First published:
   )}