• HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | 'പഞ്ചാബ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന് പ്രിയങ്ക ഗാന്ധി കൈയടിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi | 'പഞ്ചാബ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന് പ്രിയങ്ക ഗാന്ധി കൈയടിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദി

"കോൺഗ്രസ് മുഖ്യമന്ത്രി ഇവിടെ പറഞ്ഞത് രാജ്യം മുഴുവൻ കണ്ടു. ഡൽഹിയിൽ നിന്നുള്ള കുടുംബം അദ്ദേഹത്തിന്റെ മാലിക് (ബോസ്) ആണ്, ആ മാലിക് അരികിൽ കൈയടിച്ചുക്കൊണ്ടിരുന്നു,"

  • Last Updated :
  • Share this:
    ഫാസിൽക്ക: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ വിവാദ "യുപി, ബിഹാർ കെ ഭയ്യ" എന്ന വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) രംഗത്തെത്തി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയെ ലക്ഷ്യമിട്ട് "ഡൽഹിയിൽ നിന്നുള്ള കുടുംബം പഞ്ചാബ് (Punjab) മുഖ്യമന്ത്രിയുടെ പരാമർശത്തിന് കൈയ്യടിക്കുന്നു" എന്നും മോദി ആരോപിച്ചു.

    "കോൺഗ്രസ് മുഖ്യമന്ത്രി ഇവിടെ പറഞ്ഞത് രാജ്യം മുഴുവൻ കണ്ടു. ഡൽഹിയിൽ നിന്നുള്ള കുടുംബം അദ്ദേഹത്തിന്റെ മാലിക് (ബോസ്) ആണ്, ആ മാലിക് അരികിൽ കൈയടിച്ചുക്കൊണ്ടിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു. "ഗുരു ഗോവിന്ദ് സിംഗ് ജനിച്ചത് എവിടെയാണ്? ബീഹാറിലെ പട്‌ന സാഹിബിൽ. നിങ്ങൾ ഗുരു ഗോവിന്ദ് സിംഗിനെ പഞ്ചാബിൽ നിന്ന് പുറത്താക്കുമോ? ഇത്തരം വിഭജന മനോഭാവമുള്ള ആളുകളെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാൻ അനുവദിക്കരുത്," പ്രധാനമന്ത്രി പറഞ്ഞു.

    ദളിത് മുഖമായ ഗുരു രവിദാസിന്റെ ജന്മദിനമായ ഇന്നലെ വിവിധ രാഷ്ട്രീയ നേതാക്കൾ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള പ്രചാരണം താൽക്കാലികമായി നിർത്തിയതിനെയും പ്രധാനമന്ത്രി മോദി പരാമർശിച്ചു. "ഇന്നലെയാണ് ഞങ്ങൾ സന്ത് രവിദാസ് ജയന്തി ആചരിച്ചത്. അദ്ദേഹം എവിടെയാണ് ജനിച്ചത്? ഉത്തർപ്രദേശിൽ, വാരണാസിയിൽ. നിങ്ങൾ സന്ത് രവിദാസിനെ പഞ്ചാബിൽ നിന്ന് മാറ്റുമോ?" പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

    Also Read- PM Modi |സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ 25 വര്‍ഷം മുന്‍പുള്ള ഒരു ഓര്‍മ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ റോഡ്‌ഷോയ്ക്കിടെയാണ് ചന്നി ഇക്കാര്യം പറഞ്ഞത്. "പ്രിയങ്ക ഗാന്ധി പഞ്ചാബിന്റെ മരുമകളാണ്. ഉത്തർപ്രദേശ്, ബിഹാർ, ഡൽഹിക്കാർക്ക് ഇവിടെ വന്ന് ഭരിക്കാൻ കഴിയില്ല. യുപി ഭയ്യകളെ പഞ്ചാബിലേക്ക് കടക്കാൻ ഞങ്ങൾ അനുവദിക്കില്ല," ചന്നി പറഞ്ഞു. ഇത് കേട്ട് പ്രിയങ്ക ഗാന്ധി ചിരിക്കുകയും കയ്യടിക്കുകയും ചെയ്തതിനെതിരെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ആം ആദ്മി പാർട്ടിക്ക് (എഎപി) വേണ്ടി പഞ്ചാബിൽ വിപുലമായ പ്രചാരണം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യം വച്ചുള്ളതാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വിവാദ പരാർമശങ്ങൾ. "ഇത് വളരെ ലജ്ജാകരമാണ്. ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യം വച്ചുള്ള അഭിപ്രായങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു," കെജ്‌രിവാൾ പറഞ്ഞു.

    Summary- Prime Minister Narendra Modi on Monday lashed out at Punjab Chief Minister Charanjit Singh Channi for his controversial remarks on "UP, Bihar Bhaiya". Modi also accused Congress leader Priyanka Gandhi of "targeting the Punjab Chief Minister's remarks by a family from Delhi".
    Published by:Anuraj GR
    First published: