അമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവം; യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
അമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവം; യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
അമ്പതു വയസുകാരിയെ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് ശിഷ്യന്മാരും ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്
priyanka gandhi
Last Updated :
Share this:
ഉത്തര്‍പ്രദേശില്‍ അംഗനവാടി ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. സ്ത്രീ സുരക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തുടര്‍ച്ചയായി വീഴ്ച സംഭവിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഹത്റാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയും തുടക്കത്തില്‍ യോഗി സര്‍ക്കാര്‍ കേട്ടില്ല. അംഗനവാടി ജീവനക്കാരിയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. അമ്പതു വയസുകാരിയെ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് ശിഷ്യന്മാരും ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അങ്കണവാടി ജീവനക്കാരിയായ അമ്പതുകാരിയാണ് ക്രൂരബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ടത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.