• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റോഡ് ഷോയ്ക്കിടെ മോദി അനുകൂല മുദ്രാവാക്യം: പുഞ്ചിരിച്ച് ഹസ്തദാനം നൽകി പ്രിയങ്ക ഗാന്ധിയുടെ മറുപടി

1989 മുതൽ ബിജെപി കയ്യടക്കി വച്ചിരിക്കുന്ന സീറ്റാണ് ഇൻഡോർ.

news18
Updated: May 14, 2019, 9:14 AM IST
റോഡ് ഷോയ്ക്കിടെ മോദി അനുകൂല മുദ്രാവാക്യം: പുഞ്ചിരിച്ച് ഹസ്തദാനം നൽകി പ്രിയങ്ക ഗാന്ധിയുടെ മറുപടി
Priyanka-Gandhi
  • News18
  • Last Updated: May 14, 2019, 9:14 AM IST IST
  • Share this:
ഇൻഡോർ : തന്റെ റോഡ് ഷോയ്ക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവർക്ക് ഹസ്തദാനം നൽകി പ്രിയങ്കാ ഗാന്ധി. ഇൻഡോറിലെ ഒരു റോഡ് ഷോയ്ക്കിടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇൻഡോറിലെത്തിയത്. എയർപോർട്ടിൽ നിന്ന് പുറത്തേക്കുള്ള വഴിയിലൊക്കെ പ്രിയങ്കയെ കാണാൻ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകൾ പ്രിയങ്കയെ നോക്കി മോദി അനുകൂല മുദ്രാവാക്യം വിളിച്ചത്. ‌

Also Read-എന്തുകൊണ്ട് മകൻ രഹാൻ വാദ്ര കന്നി വോട്ട് ചെയ്യാനെത്തിയില്ല? പ്രിയങ്കയുടെ മറുപടി ഇങ്ങനെ

എന്നാൽ ഇവരെ അതിശയിപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് പ്രിയങ്കാ ഗാന്ധിയുടെ ഭാഗത്തു നിന്നുണ്ടായത്. മുദ്രാവാക്യം വിളികേട്ട് കാർ നിർത്താൻ ആവശ്യപ്പെട്ട അവർ കാറിന് പുറത്തിറങ്ങി. ' നിങ്ങൾ നിങ്ങളുടെ സ്ഥാനത്ത്.. ഞാൻ എന്റെ സ്ഥാനത്ത്.. എല്ലാ വിധ ആശംസകളും' എന്ന് പുഞ്ചിരിയോടെ പറഞ്ഞ പ്രിയങ്ക, ഇവർക്ക് ഹസ്തദാനവും നൽകിയാണ് മടങ്ങിയത്. കോൺഗ്രസ് നേതാവിന്റെ ഈ ലാളിത്യം കണ്ട ജനങ്ങൾ പ്രിയങ്കയെ വിജയാശംസകള്‍ നേർന്നാണ് യാത്ര ആക്കിയത്.

മധ്യപ്രദേശിലെ ഇൻഡോറിലെ പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായിരുന്നു നടന്നത്. രാജ് മൊഹല്ലയില്‍ നിന്ന് ആരംഭിച്ച റോഡ്ഷോ പോകുന്ന വഴിയെല്ലാം പ്രിയങ്കയക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആർത്തു വിളിച്ചും പൂമാലകൾ അണിയിച്ചുമാണ് ജനങ്ങള്‍ ഇവരെ സ്വീകരിച്ചത്.‌‌‌‌

Also Read-കർഷകരെയും യുവാക്കളെയും മോദി സർക്കാർ വഞ്ചിച്ചു; യുപിയിൽ BJPക്ക് വൻ തിരിച്ചടിയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധി

റാത്ലാമിൽ നടന്ന ഇലക്ഷൻ റാലിക്കിടെ സുരക്ഷാ വലയം ഭേദിച്ചു പുറത്തു ചാടി കടന്നാണ് തന്നെ സ്വീകരിക്കാൻ ആവേശത്തോടെ എത്തിയ വനിതകളുടെ സമീപം പ്രിയങ്ക എത്തിയത്. അവരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യാൻ മടി കാട്ടിയില്ല. വമ്പിച്ച വനിതാ പ്രാതിനിധ്യം കൊണ്ടായിരുന്നു പ്രിയങ്കയുടെ ഇൻഡോറിലെ റാലി ശ്രദ്ധ നേടിയത്.1989 മുതൽ ബിജെപി കയ്യടക്കി വച്ചിരിക്കുന്ന സീറ്റാണ് ഇൻഡോർ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 നാണ് ഇവിടെ വോട്ടെടുപ്പ്.

First published: May 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍