• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പ്രിയങ്കരിയായി പ്ര‌ിയങ്ക; ട്വീറ്റ് ചെയ്യുന്നതിന് മുൻപേ അരലക്ഷം ഫോളോവേഴ്സ്

ചുമതലയേറ്റശേഷം ആദ്യ ഉത്തർപ്രദേശ് സന്ദർശന ദിവസം തന്നെയാണ് പ്രിയങ്ക ട്വിറ്റര്‍ അക്കൗണ്ട് തുറന്നത്

news18
Updated: February 11, 2019, 6:39 PM IST
പ്രിയങ്കരിയായി പ്ര‌ിയങ്ക; ട്വീറ്റ് ചെയ്യുന്നതിന് മുൻപേ അരലക്ഷം ഫോളോവേഴ്സ്
ചുമതലയേറ്റശേഷം ആദ്യ ഉത്തർപ്രദേശ് സന്ദർശന ദിവസം തന്നെയാണ് പ്രിയങ്ക ട്വിറ്റര്‍ അക്കൗണ്ട് തുറന്നത്
news18
Updated: February 11, 2019, 6:39 PM IST
ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലേക്കെത്തിയ പ്രിയങ്ക ഗാന്ധി സോഷ്യൽമീഡിയയിലും ചുവടുവച്ചു. ട്വിറ്ററിൽ അക്കൗണ്ട് തുറന്നതിന് മണിക്കൂറുകൾക്കുള്ളിൽ 50,000ൽ അധികം ഫോളോവേഴ്സിനെയാണ് പ്രിയങ്ക ഗാന്ധി സ്വന്തമാക്കിയത്. അതും ട്വീറ്റ് ചെയ്തു തുടങ്ങിയതിന് മുൻപേ. സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യ ഉത്തർപ്രദേശ് സന്ദർശന ദിവസം തന്നെയാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കുന്നത്.

  • PHOTOS: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും UPയിൽ
  • Loading...

'ശ്രീമതി പ്രിയങ്ക ഗാന്ധി വദ്ര ഇപ്പോൾ ട്വിറ്ററിലുണ്ട്. നിങ്ങൾക്ക് അവരെ  @priyankagandhiയിൽ‌ ഫോളോ ചെയ്യാം' -കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട സന്ദേശമാണിത്. അക്കൗണ്ട് തുറന്ന് എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുൻപേ സഹോദരനും പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി, നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, രൺദീപ് സിംഗ് സുർജേവാല, അഹമ്മദ് പട്ടേൽ, കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് എന്നിവരെ ഫോളോ ചെയ്യുകയായിരുന്നു പ്രിയങ്ക. മണിക്കൂറുകൾക്കകം ഫോളോവേഴ്സിന്റെ എണ്ണം അരലക്ഷം കവിഞ്ഞു.



47കാരിയായ പ്രിയങ്ക ഗാന്ധിയും 48 കാരനായ ജ്യോതിരാദിത്യ സിന്ധ്യയും കിഴക്ക്, പടിഞ്ഞാറൻ ഉത്തർപ്രദേശുകളുടെ ചുമതല കഴിഞ്ഞ ആഴ്ചയാണ് ഏറ്റെടുത്തത്. 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എൻഡിഎ സർക്കാരിനെ ആക്രമിക്കാനും സോഷ്യൽ മീഡിയ ക്യാംപയിനും വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്റർ അക്കൗണ്ടിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...