'BJP നേതാക്കൾ ആളുകളെ പ്രകോപിപ്പിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ നടക്കും': ജാമിയ സംഭവത്തിൽ പ്രിയങ്ക ഗാന്ധി

വികസനത്തിന് ഒപ്പമാണോ അരാജകത്വത്തിന് ഒപ്പമാണോ പ്രധാനമന്ത്രിയെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

News18 Malayalam | news18
Updated: January 31, 2020, 1:28 PM IST
'BJP നേതാക്കൾ ആളുകളെ പ്രകോപിപ്പിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ നടക്കും': ജാമിയ സംഭവത്തിൽ പ്രിയങ്ക ഗാന്ധി
Priyanka Gandhi
  • News18
  • Last Updated: January 31, 2020, 1:28 PM IST
  • Share this:
ന്യൂഡൽഹി: ബി ജെ പി നേതാക്കൾ ജനങ്ങളെ പ്രകോപിപ്പിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ സാധ്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർഥികൾക്കു നേരെ കൗമാരക്കാരൻ നിറയൊഴിച്ച സംഭവത്തിലാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്. അക്രമത്തിന് ഒപ്പമാണോ അല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജാമിയ വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്ത ആൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

'ബി ജെ പി സർക്കാരിന്‍റെ മന്ത്രിമാരും പാർട്ടി നേതാക്കളും പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുമ്പോൾ ഇതെല്ലാം സാധ്യമാണ്. എന്തു തരത്തിലുള്ള ഡൽഹി നിർമിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും' - പ്രിയങ്ക ഗാന്ധി പറഞ്ഞു.

വികസനത്തിന് ഒപ്പമാണോ അരാജകത്വത്തിന് ഒപ്പമാണോ പ്രധാനമന്ത്രിയെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
First published: January 31, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading