കിഴക്കൻ ഉത്തർപ്രദേശിലെ സ്ഥാനമുള്ള എഐസിസി ജനറൽ സെക്രട്ടറി ആയി കോൺഗ്രസിലേക്ക് ഔദ്യോഗിക പ്രവേശനം നടത്തിയത് മുതൽ സോഷ്യൽ മീഡിയയിലെ താരമാണ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള അവരുടെ ബോട്ട് റാലി, ട്വിറ്റർ അക്കൗണ്ട്, വസ്ത്രങ്ങൾ ഏറ്റവും ഒടുവിൽ മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ച കുട്ടികളെ നോക്കി ചിരിക്കുന്ന പ്രിയങ്കയുടെ വീഡിയോ എന്നിങ്ങനെ അവരുടെ ചെറു ചലനങ്ങൾ പോലും സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇപ്പോൾ പാമ്പുകളുമായി കളിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
റായ്ബറേലിയിലെ പുർവാ ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്കയ്ക്ക് കളിക്കാൻ പുതിയ കൂട്ടുകാരെ കിട്ടിയത്. ഒരു പാമ്പാട്ടിക്കൊപ്പം ഇരിക്കുന്ന പ്രിയങ്ക ഒരു പാമ്പിനെ കയ്യിലെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. ആളുകൾ ചുറ്റും കൂടി ആർപ്പു വിളിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. ഇതിനിടെ താൻ പാമ്പിനെ താലോലിക്കുന്നത് കണ്ട് ആശങ്കയിലായ അണികളെ പ്രിയങ്ക ആശ്വസിപ്പിക്കുന്നുമുണ്ട്. ഈ പാമ്പുകൾ ഉപദ്രവികാരികളല്ലെന്നും ഭയപ്പെടേണ്ടെന്നുമാണ് പ്രിയങ്ക പറയുന്നത്.
#WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP
സോണിയ ഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് റായ് ബറേലി. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെ പ്രചാരണ തിരക്കുകളിലാണ് പ്രിയങ്ക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.