ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും താൻ ശ്രദ്ധിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
നേരത്തെ അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു വാർത്തകൾ. പ്രിയങ്ക മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സോണിയാ ഗാന്ധി വീണ്ടും റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനുള്ള സാധ്യതയേറി.
കഴിഞ്ഞ ദിവസം യുപിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെയാണ് നീണ്ടുനിന്നത്. താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി വിവിധ ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 41 സീറ്റുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.