HOME /NEWS /India / കർഷകരെയും യുവാക്കളെയും മോദി സർക്കാർ വഞ്ചിച്ചു; യുപിയിൽ BJPക്ക് വൻ തിരിച്ചടിയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധി

കർഷകരെയും യുവാക്കളെയും മോദി സർക്കാർ വഞ്ചിച്ചു; യുപിയിൽ BJPക്ക് വൻ തിരിച്ചടിയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മണ്ഡലങ്ങളിൽ അവസാന വട്ട പ്രചാരണത്തിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    #എം.ഉണ്ണിക്കൃഷ്ണൻ

    ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധി ന്യൂസ് 18നോട്. നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങൾക്ക് എതിരായ ജനരോഷം തെരഞ്ഞെടുപ്പിൽ വ്യക്തമാകും. കർഷകരേയും യുവാക്കളേയും മോദി സർക്കാർ വഞ്ചിച്ചു. അവർ തെരഞ്ഞെടുപ്പിൽ മോദിക്ക് മറുപടി നൽകും. കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുലിനെ ഉയർത്തിക്കാണിക്കുന്ന ദക്ഷിണേന്ത്യൻ നേതാക്കളോട് ആദരവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

    സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മണ്ഡലങ്ങളിൽ അവസാന വട്ട പ്രചാരണത്തിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. റായ്‌ബറേലി, അമേഠി മണ്ഡലങ്ങളിൽ കോൺഗ്രസിന് ഒരു താരപ്രചാരക മാത്രമേയുള്ളൂ പ്രിയങ്കാ ഗാന്ധി. പകൽ മുഴുവൻ നീളുന്ന പ്രചാരണയോഗങ്ങൾ കഴിഞ്ഞ് മക്കൾക്കൊപ്പമുള്ള റോഡ് ഷോയ്ക്കും ശേഷമാണ് പ്രിയങ്കയുടെ പ്രചാരണ പരിപാടികളുടെ അവസാനം.

    Loksabha Election 2019: രാഹുലിന് ഇന്ന് രണ്ടാം അങ്കം; സോണിയയും രാജ്നാഥ് സിംഗും ഇന്ന് വിധി തേടും

     കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടാലും പ്രിയങ്കയെ കാണാനും പ്രസംഗം കേൾക്കാനും എത്തുന്ന ഗ്രാമീണരുടെ മുഖത്തും വാക്കിലും നിറഞ്ഞ പ്രതീക്ഷ മാത്രം. ഇരു മണ്ഡലങ്ങളുമായി കഴിഞ്ഞ ഏതാനും ആഴ്ചക്കിടെ രണ്ടു ഡസനോളം ജനസഭകൾ നടത്തിക്കഴിഞ്ഞു പ്രിയങ്ക. പ്രധാനമന്ത്രിയുടെ ചൗക്കീദാർ പ്രചാരണത്തെയടക്കം കടന്നാക്രമിച്ചാണ് പ്രസംഗം.

    First published:

    Tags: 2019 Loksabha Election, 2019 Loksabha Election election commission of india, Kerala loksabha election, Loksabha election, Loksabha Election 2019 date