നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രിയങ്ക

  കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രിയങ്ക

  ലക്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും- പ്രിയങ്ക പറഞ്ഞു.

  പ്രിയങ്ക ഗാന്ധി

  പ്രിയങ്ക ഗാന്ധി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്.

   ലക്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും- പ്രിയങ്ക പറഞ്ഞു.

   also read: 'ചെറിയ കുട്ടികൾ പറയുന്നതിനോട് പ്രതികരിക്കാനില്ല': രാഹുലിനെ കുട്ടിയെന്ന് പരിഹസിച്ച് മമത

   നിങ്ങൾക്കാകാമെങ്കിൽ പിന്നെ എനിക്കെന്താ? ഞാൻ മത്സരിക്കേണ്ടത് പാർട്ടിയുടെ ആവശ്യമെങ്കിൽ തീർച്ചയായി ഞാനത് ചെയ്യും- പ്രിയങ്ക പറഞ്ഞു. മത്സരിച്ചാൽ റായ്ബറേലിയിലാണോ അമേഠിയിലാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നതിനാണ് ആദ്യം പ്രാധാന്യം നൽകുന്നതെന്നും അനവധി കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതായി ഉണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.

   നരേന്ദ്ര മോദിക്കെതിരെ വരാണസിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടി ഇത് നിഷേധിച്ചു.

   First published:
   )}