പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് യോഗി ആദിത്യനാഥ്
പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് യോഗി ആദിത്യനാഥ്
ഭൂമിതർക്കത്തെ തുടർന്ന് വെടിവെയ്പുണ്ടായ സോൻഭദ്രയിലേക്ക് പോകുമ്പോൾ ആണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ലക്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പൊലീസ് നടപടി. പ്രിയങ്ക രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഭൂമിതർക്കത്തെ തുടർന്ന് വെടിവെയ്പുണ്ടായ സോൻഭദ്രയിലേക്ക് പോകുമ്പോൾ ആണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മിർസാപൂരിന് അടുത്തുവെച്ചായിരുന്നു സംഭവം. സംഘർഷ സാധ്യത കണക്കിലെടുത്ത് വെടിവെയ്പുണ്ടായ സ്ഥലത്ത് പോകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് പ്രിയങ്കയെ തടഞ്ഞു. പ്രിയങ്ക റോഡിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് പ്രിയങ്കാ ഗാന്ധിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെടിവെയ്പിൽ മരിച്ചവരുടെ ബന്ധുക്കളേയും പരിക്കേറ്റവരേയും കാണാനാണ് താൻ എത്തിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രിയങ്കയുടെ ശ്രമമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചത്.
സോൻഭദ്രയിലെ ഉംഭ ഗ്രാമത്തിലുണ്ടായ വെടിവെയ്പിൽ 10 പേരാണ് മരിച്ചത്.. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.