അക്രമവുമായി ബന്ധപ്പെട്ട് 29 പേരെ അറസ്റ്റു ചെയ്തെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
13:30 (IST)
തനിക്ക് സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമൂട്ടിക്കരുതെന്ന് പ്രിയങ്ക ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
13:27 (IST)
പ്രിയങ്ക ഗാന്ധിയ സോണ്ഭദ്രയിലേക്ക് കടത്തി വിടേണ്ടെന്ന മജസ്ട്രേറ്റിന്റെ ഉത്തരവ് പുറത്തു വന്ന ശേഷമാണ് അവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് NEWS18 UP റിപ്പോര്‍ട്ട് ചെയ്യുന്നു.
13:24 (IST)
പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ് പറഞ്ഞു. പ്രിയങ്കയെ തടയുക മാത്രമാണ് ചെയ്തതെന്നും ഡിജിപി വ്യക്തമാക്കി.
13:22 (IST)
'എന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് എനിക്ക് അറിയില്ല'
13:19 (IST)
വെടിവയ്പ്പിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ പ്രിയങ്ക സന്ദർശിച്ചപ്പോൾ. ഇവിടെ നിന്നാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ സോണ്ഭദ്രയിലേക്കു പോയത്.
13:15 (IST)
സോൻബദ്രയിലേക്കു പോകുന്നതിനിടെ മിർസാപൂരിലെ നാരായൺപുർ പൊലീസ് പോസ്റ്റിലാണ് പ്രിയങ്കയെ തടഞ്ഞത്.
13:13 (IST)
വെടിയേറ്റു മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ കാണാന്‍ പോകുന്നതിനിടെ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Priyanka Gandhi Sonbhadra Visit LIVE: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോണ്ഭദ്രയിലേക്കുള്ള യാത്രാമധ്യേ മിര്‍സാപൂരിന് സമീപമാണ് 144-ാം വകുപ്പ് ചുമത്തി പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രിയങ്ക പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷോധിച്ചു. ഇതിനു പിന്നാലെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ''വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങളെ കാണാന്‍ സാമാധാനപരമായാണ് ഞങ്ങള്‍ എത്തിയത്. അവര്‍ എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. എവിടെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. '- പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച സോണ്‍ഭദ്ര ജില്ലയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര് കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാമത്തലവന്റെയും അനുയായികളുടെയെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ഇത് തടയാനെത്തിയ പ്രദേശവാസികളെ ഇവര്‍ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലല്ലു സിംഗ് എന്ന പ്രദേശവാസിയുടെ പരാതിയില്‍ ഗ്രാമത്തലവന് യാഗ്ദത്തിനും സഹോദരനുമെതിരെ പട്ടികജാതി / പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസെടുത്തു.