കോണ്‍ഗ്രസിന് പുതുയുഗം: ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെത്തി

രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത് മുറിയാണ് പ്രിയങ്കയ്ക്ക് അനുവദിച്ചിരിക്കുന്നത്

News18 Malayalam
Updated: February 6, 2019, 8:39 PM IST
കോണ്‍ഗ്രസിന് പുതുയുഗം: ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെത്തി
പ്രിയങ്ക ഗാന്ധി
  • Share this:
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. നാളെ നടക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായാണ് ചുമതലയേറ്റെടുക്കല്‍. ഡല്‍ഹയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ചുമതലയേറ്റെടുത്തത്. രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത് മുറിയാണ് പ്രിയങ്കയ്ക്ക് അനുവദിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്ര ഡല്‍ഹി ജാംനഗര്‍ ഹൗസില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രിയങ്ക ഭര്‍ത്താവിനെ ഇറക്കിയ ശേഷമാണ് 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കെത്തിയത് പാര്‍ട്ടി ഓഫീസിനു മുന്നില്‍ നിന്നും മുദ്രാവാക്യം വിളികളോടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്.

Also Read: രാഹുലിന് തൊട്ടരുകിൽ ഓഫീസൊരുങ്ങി: പ്രിയങ്കയുടെ സ്ഥാനാരോഹണം ഉടൻ

 

ഭര്‍ത്താവിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ചുമതലയേറ്റെടുക്കുന്നതിനായി പ്രിയങ്ക പാര്‍ട്ടി ഓഫീസിനുള്ളിലേക്ക് കടന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുമ്പോഴൊക്കെയും റോബര്‍ട്ട് വദ്രയുടെ സാമ്പത്തിക ഇടപാടുകള്‍ ഉയര്‍ന്നുവരുന്നത് പതിവായിരുന്നു. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായാണ് പ്രിയങ്കയുടെ സ്ഥാനാരോഹണം.

പ്രിയങ്കയുടെ വരവിന് തയ്യാറെടുത്ത് ലക്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസും നവീകരിച്ചിട്ടുണ്ട്. കിഴക്കന്‍ യുപിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇവിടെ ഇരുന്നാകും പ്രിയങ്ക നിരീക്ഷിക്കുക. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസ് മുറി തന്നെയാണ് പ്രിയങ്കയ്ക്കായി ഇപ്പോള്‍ വാസ്തു ശാസ്ത്ര വിധി പ്രകാരം നവീകരിച്ച് ഒരുക്കിയിരിക്കുന്നത്.രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം പുറത്ത് വന്ന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക തിരിച്ചെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍