• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചരണത്തിന്; ആദ്യ പരിപാടി നാളെ

പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചരണത്തിന്; ആദ്യ പരിപാടി നാളെ

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

  • Last Updated :
  • Share this:
    ലക്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉത്തര്‍പ്രദേശില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം എത്തുന്ന പ്രിയങ്ക വ്യാഴാഴ്ച വരെ ഉത്തര്‍പ്രദേശില്‍ തുടരും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

    കഴിഞ്ഞ കാലങ്ങളില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചടികള്‍ മാത്രം കിട്ടിക്കൊണ്ടിരുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വരവ് നല്‍കുന്ന ആശ്വാസം ചെറുതല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യക്കുമൊപ്പം വിമാനമിറങ്ങുന്ന പ്രിയങ്ക ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് റോഡ് ഷോ നടത്തും. 10 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ 37 ഇടങ്ങളില്‍ പ്രിയങ്കയ്ക്ക് സ്വീകരണം. മഹാത്മ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകളില്‍ പുഷ്പ്പാര്‍ച്ചന നടത്തും.

    കൊലക്കേസില്‍ ജാമ്യമെടുത്ത ഗജവീരനെ കുറിച്ച് അറിയേണ്ടതെല്ലാം

    ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്ദിരാഗാന്ധി താമസിച്ചിരുന്ന മുറിയാണ് പ്രിയങ്കയ്ക്കായി ഒരുക്കിയിട്ടുള്ളത്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി നാളെത്തന്നെ മടങ്ങുമെങ്കിലും പ്രിയങ്ക വ്യാഴാഴ്ച വരെ യുപിയില്‍ തുടരും. സംസ്ഥാന നേതാക്കളുമായും ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും. താഴെ തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായും ചര്‍ച്ചകള്‍ നടത്തും. ബി.ജെ.പിക്കൊപ്പം
    എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ക്കും പ്രിയങ്കയുടെ വരവ് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതിനിടെ പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത് വന്നു.
    First published: