ലഖ് നൗ: ഉത്തർപ്രദേശിലെ ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന കോൺഗ്രസ് വാഗ്ദാനത്തെ തള്ളിക്കളഞ്ഞ മായാവതിയെ തണുപ്പിക്കാൻ പ്രിയങ്ക ഗാന്ധി. ഇക്കാര്യത്തിൽ ദേഷ്യപ്പെടേണ്ട കാര്യമില്ലെന്നും നമ്മുടെ ഒരേയൊരു ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നുള്ളതാണെന്നുമാണ് പ്രിയങ്ക ഗാന്ധി ബി.എസ്.പി നേതാവിനോട് പറഞ്ഞത്.
ഉത്തർ പ്രദേശിൽ ഉൾപ്പെടെ ഒരിടത്തും കോൺഗ്രസുമായി സഖ്യസാധ്യതയില്ലെന്ന് മായാവതി ട്വിറ്ററിൽ ആയിരുന്നു വ്യക്തമാക്കിയത്. ഉത്തർപ്രദേശിലെ 80 ലോക് സഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസിന് പൂർണ സ്വാതന്ത്ര്യമുണ്ട്. ബി.ജെ.പിയെ ദുർബലമാക്കാൻ എസ്.പി - ബി.എസ്.പി സഖ്യത്തിന് പ്രാപ്തിയുണ്ടെന്നും ആയിരുന്നു മായാവതി ട്വീറ്റ് ചെയ്തത്. രാജ്യത്ത് ഒരിടത്തും എസ്.പി - ബി.എസ്.പി സഖ്യത്തിന് കോൺഗ്രസുമായി ധാരണയിൽ എത്തേണ്ടതിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശമായിരുന്നു ഇത്. കോൺഗ്രസ് സൃഷ്ടിക്കുന്ന സംശയങ്ങളിൽ തങ്ങളുടെ അനുയായികൾ വീണു പോകരുതെന്നും മായാവതി വ്യക്തമാക്കിയിരുന്നു.
വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ കേരള നേതാക്കൾ ക്ഷണിച്ചപ്പോൾ...!
മായാവതിയും അഖിലേഷ് യാദവും ഉൾപ്പെടെ എസ്.പിയുടെയെും ബി.എസ്.പിയുടെയും സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് ആയിരുന്നു കോൺഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചത്. അമേഠിയിലും റായ് ബറേലിയിലും എസ്.പിയും ബി.എസ്.പിയും സ്ഥാനാർഥികളെ നിർത്തില്ലെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്.
പ്രയാഗ് രാജിൽ പ്രിയങ്ക ഗാന്ധിയുടെ മൂന്നു ദിവസത്തെ യാത്ര തുടങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു കോൺഗ്രസ് എസ്.പിക്കും ബി.എസ്.പിക്കും മുമ്പാകെ ഇത്തരമൊരു ഓഫർ വെച്ചത്. 140 കിലോമീറ്റർ യാത്ര വരണാസിയിലെ ഹോളി മിലൻ ചടങ്ങോടെ ആയിരിക്കും അവസാനിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akhilesh, Congress, Loksabha, Loksabha election, Loksabha election 2019, Loksabha election election 2019, Mayawati, Priyanka Gandhi, Uttar Pradesh Lok Sabha Elections 2019