• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രിയങ്കാഗാന്ധിയുടെ ഫോണും ചോർത്തി; ചോർത്തൽ മുന്നറിയിപ്പ് വാട്സ്ആപ്പിൽ ലഭിച്ചിരുന്നെന്ന് കോൺഗ്രസ്

പ്രിയങ്കാഗാന്ധിയുടെ ഫോണും ചോർത്തി; ചോർത്തൽ മുന്നറിയിപ്പ് വാട്സ്ആപ്പിൽ ലഭിച്ചിരുന്നെന്ന് കോൺഗ്രസ്

ഫോൺ ചോർത്തുന്നതു സംബന്ധിച്ചുള്ള സന്ദേശങ്ങൾ പ്രിയങ്കയുടെ വാട്സ്ആപ്പിൽ ലഭിച്ചിരുന്നെന്ന് പാർട്ടി വക്താവ് സുര്‍ജേവാല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

News18

News18

  • Share this:
    ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. വാട്സാആപ് മുഖേന  ഇസ്രയേല്‍ കമ്പനി പെഗാസസ് സ്പൈവേര്‍ ഉപയോഗിച്ചാണ് ഫോൺ ചോർത്തിയതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

    ഫോൺ ചോർത്തുന്നതു സംബന്ധിച്ചുള്ള സന്ദേശങ്ങൾ പ്രിയങ്കയുടെ  വാട്സ്ആപ്പിൽ ലഭിച്ചിരുന്നു. ഫോൺ ചോർത്തപ്പെട്ട മറ്റു പലർക്കും മുന്നറിപ്പ് ലഭിച്ച സമയത്തായിരുന്നു ഇതെന്നും സുർജേവാല പറഞ്ഞു. തേസമയം എപ്പോഴാണ് ഇത്തരമൊരു സന്ദേശം ലഭിച്ചതെന്ന് സുർജേവാല വ്യക്തമാക്കിയിട്ടില്ല.

    ഫോൺ ചോർത്തിയെന്ന് ആരോപണുയർന്നിരുന്ന മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർക്ക് ലഭിച്ച അതേ മുന്നറിയിപ്പാണ് പ്രിയങ്കയ്ക്ക് ലഭിച്ചതെന്നും സുർജേവാല പറഞ്ഞു.

    Also Read ഫെബ്രുവരി മുതൽ ചില ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല; ഫോണുകൾ ഏതൊക്കെയെന്ന് അറിയാം

    മുന്നറിയിപ്പുകൾ ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. സർക്കാർ മൗനം തുടരുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

    ഇന്ത്യയിലെ പ്രമുഖരുടെ ഫോൺ ചോർത്തിയതായി വാട്സ് അപ് സ്ഥിരീകരിച്ചിരുന്നു. മെയ് , സെപ്തംബർ മാസങ്ങളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര സർക്കാരിന് നൽകിയിരുന്നെന്നും വാട്സ് അപ് അവകാശപ്പെടുന്നുണ്ട്. അതേസമയം, വാട്സാപ് നൽകിയ റിപ്പോർട്ടിൽ ചോർച്ചയുടെ വിശദാംശങ്ങളില്ലെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. പെഗാസസ്, എൻഎസ്ഒ ഗ്രൂപ്പ് എന്നിവയെക്കുറിച്ചും പരാമർശമുണ്ടായില്ലെന്നാണ് ഐ.ടി മന്ത്രാലയം നൽകുന്ന വിവരം. ചോർച്ച സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ വാട്സാപ്പിനു നൽകിയ സമയം നാളെയാണ് അവസാനിക്കുംര.

    ണ്ടാഴ്ടയ്ക്കിടെ ലോകത്താകമാനം 14,00 വാട്സആപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ കമ്പനി പെഗാസസ് സ്പൈവേര്‍ സൃഷ്ടിച്ചതെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്പൈവേറിനെ കുറിച്ച് കാനഡയിലെ വാട്സ്ആപ് സൈബർ സുരക്ഷാ വിഭാഗം അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.

    First published: