News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 4, 2020, 2:46 PM IST
Priyanka Gandhi
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.
“ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമൻ എന്ന പേരിനർത്ഥം. രാമൻ എല്ലാവരിലുമുണ്ട്, എല്ലാവർക്കൊപ്പവുമുണ്ട്. ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
നാളെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കും. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി 260 ത്തിലധികം ക്ഷണിതാക്കളുടെ പട്ടിക 175 ആയി ചുരുക്കിയതായാണ് സൂചന. രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ ശ്രേണികളിൽ നിന്നുള്ള 133 സന്യാസികൾ ചടങ്ങിനെത്തും.
TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]Treasury Fraud| ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബർ വിദഗ്ധരും സംഘത്തിൽ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
ബിജെപി നേതാക്കൾ, ആർഎസ്‌എസ് ഭാരവാഹികൾ, വിശ്വ ഹിന്ദു പരിഷത്തുമായി ബന്ധമുള്ള അതിഥികൾ എന്നിവരും ചടങ്ങിലെത്തും. പ്രധാനമന്ത്രിയെ കൂടാതെ യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരും ചടങ്ങിനെത്തും.
Published by:
user_49
First published:
August 4, 2020, 2:45 PM IST