ഇന്റർഫേസ് /വാർത്ത /India / മോദിക്കെതിരെ പ്രിയങ്ക മത്സരിക്കില്ല: സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ്

മോദിക്കെതിരെ പ്രിയങ്ക മത്സരിക്കില്ല: സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ്

Priyanka-Gandhi-

Priyanka-Gandhi-

എല്ലാ സസ്പെൻസും അവസാനിപ്പിച്ചാണ് കോൺഗ്രസ് അജയ് റായിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി : വാരാണസിയിൽ മോദിക്കെതിരെ ആരെന്ന ചോദ്യത്തിലെ സസ്പെൻസ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്, മണ്ഡലത്തിൽ പ്രധാനമന്ത്രിയെ നേരിടാൻ AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തെന്നെ രംഗത്തിറക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ പ്രിയങ്ക വാരാണസിയിലേക്കില്ലെന്ന് ഇപ്പോൾ കോൺഗ്രസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പകരം അജയ് റായ് ആകും മോദിയെ നേരിടുക.

    പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കണെമന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. പാർട്ടിയുടെ യുപി ഘടകം ഇതുസംബന്ധിച്ച ആവശ്യം ഹൈക്കമാൻഡിനോട് ഉന്നയിച്ചിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനിച്ചാൽ മത്സരിക്കുമെന്ന് പ്രിയങ്കയും വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ എല്ലാ സസ്പെൻസും അവസാനിപ്പിച്ചാണ് കോൺഗ്രസ് അജയ് റായിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

    Also Read-തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയപ്രതീക്ഷ; RSS യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനവും സുരേന്ദ്രനും

    പ്രിയങ്ക മത്സരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും തന്നോട് മത്സരിക്കണമെന്ന് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടുവെന്നാണ് അജയ് റായ് പ്രതികരിച്ചത്. കാര്യങ്ങൾ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്.. തനിക്ക് വേണ്ടി പ്രിയങ്ക പ്രചാരണത്തിനിറങ്ങുമെന്നും റായി വ്യക്തമാക്കി. 2014 ലെക്സഭാ തെരഞ്ഞെടുപ്പിലും അജയ്റായ് ആയിരുന്നു വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർഥി. മോദിക്കും അരവിന്ദ് കെജ്രിവാളിനും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അജയ് റായിയുടെ സ്ഥാനം.

    Also Read-മോദിയുടെ വാർത്താ സമ്മേളനം: വാർത്ത വ്യാജമെന്ന് BJP: നിങ്ങളെക്കൊണ്ട് ഒരിക്കലും കഴിയില്ലെന്ന് കോണ്‍ഗ്രസ്

    അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയിൽ പത്രിക സമർപ്പിക്കും..അതിന് മുന്നോടിയായി ഇന്ന് മണ്ഡലത്തിൽ വൻ റോഡ് ഷോ നടത്തുന്നുണ്ട്. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഏഴുകിലോമീറ്റർ റോഡ് ഷോയിൽ 150 കേന്ദ്രങ്ങളിൽ മോദിക്ക് സ്വീകരണം നൽകും. . കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതിൻ ഘട്ക്കരി, പീയൂഷ് ഗോയൽ, ജെ പി നന്ദ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പുണ്ടാകും. ശിവസേന നേതവ് ഉദവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ, പ്രകാശ് സിങ് ബാദൽ എന്നിവരും മോദിയെ അനുഗമിക്കും.

    First published:

    Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Delhi Lok Sabha Elections 2019, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Priyanka Gandhi, Rahul gandhi, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019