• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക നാളെ ചുമതലയേല്‍ക്കും

ഞായറാഴ്ച ലഖ്‌നൗവില്‍ നടക്കുന്ന റാലിയിൽ പ്രിയങ്ക പങ്കെടുക്കും

news18
Updated: February 6, 2019, 9:41 AM IST
എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക നാളെ ചുമതലയേല്‍ക്കും
പ്രിയങ്ക ഗാന്ധി
  • News18
  • Last Updated: February 6, 2019, 9:41 AM IST IST
  • Share this:
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി നാളെ ചുമതല ഏറ്റെടുക്കും. വൈകീട്ട് നടക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം പുറത്ത് വന്ന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക തിരിച്ചെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്നലെ രാത്രി കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും പ്രിയങ്ക പങ്കെടുത്തു. ജോതിരാദിത്യ സിന്ധ്യയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം എങ്ങനെ അഘോഷമാക്കണം എന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

Also Read: മമതയ്ക്ക് തിരിച്ചടി; കമ്മീഷണർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണം: സുപ്രീം കോടതി

 

പ്രിയങ്ക സ്ഥാനമേറ്റെടുക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്. ഓഫീസില്‍ പ്രിയങ്കക്ക് പ്രത്യേക മുറി അനുവദിച്ചു. ചുതലയേറ്റെടുത്ത ശേഷം പ്രിയങ്ക പ്രയാഗ് രാജില്‍ കുംഭ മേളയുടെ ഭാഗമായുള്ള ഗംഗാസ്‌നാനം നടത്തും. ഞായറാഴ്ച ലഖ്‌നൗവില്‍ നടക്കുന്ന റാലിയിലും അവര്‍ പങ്കെടുക്കും.

First published: February 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...