പൊക്കമില്ലാത്ത ഒരു പാര്‍ട്ടി പ്രവര്ത്തകന് പ്രയങ്കാ ഗാന്ധിയെ മാലിയിട്ടു സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോളി ശര്‍മയ്ക്കു വേണ്ടി പ്രിയങ്ക നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സംഭവം.
പതിനായിരങ്ങളാണ് പ്രയങ്കയെ കാണാന്‍ റോഡിന്റെ ഇരുവശത്തും കാത്തു നിന്നത്. അതില്‍ തീരെ പൊക്കമില്ലാത്ത ഒരാള്‍ മാലയുമായി നില്‍ക്കുന്നത് പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെട്ടു. വാഹനത്തിനു മുകളില്‍ ഇരിക്കുകയായിരുന്ന പ്രയങ്ക അയാളെ കൈകാട്ടി വിളിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ ഈ യുവാവിനെ പൊക്കിയെടുത്ത് പ്രയങ്കയുടെ വാഹനത്തിന് അരികില്‍ എത്തിക്കുകയായിരുന്നു.
An incredible amount of love & support shown for Smt. @priyankagandhi's & Congress candidate Smt. Dolly Sharma's road show in UP. pic.twitter.com/pDKSTd9BSI
— Congress (@INCIndia) April 5, 2019
കൈയ്യിലിരുന്ന പൂമാല പ്രിയങ്കയുടെ കഴിത്തില് അണിയിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്ത ശേഷമാണ് ഈ യുവാവ് മടങ്ങിയത്. ഇയാള്‍ തിരിച്ചു മടങ്ങുന്നതിനിടെ പ്രിയങ്ക പേര് ചേദിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
Also Read 'ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ വെല്ലുവിളിച്ച് തരൂര്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Congress, Cpm, Electction 2019, Election 2019, General elections 2019, Kerala Loksabha Election 2019, Ldf, Lok Sabha Election 2019, Loksabha election 2019, Narendra modi, Nda, Oommen Chandy, Pinarayi vijayan, Priyanka Gandhi, Rahul gandhi, Udf, Upa, Wayanad S11p04, എൻഡിഎ, എൽഡിഎഫ്, കോൺഗ്രസ്, നരേന്ദ്ര മോദി, പിണറായി വിജയൻ, പ്രിയങ്ക ഗാന്ധി, ബിജെപി, യുഡിഎഫ്, യുപിഎ, രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സിപിഎം