ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് ഔദ്യോഗികമായി രാജിവെച്ച രാഹുലിന്റെ തീരുമാനത്തെ പിന്തുണച്ച് സഹോദരി പ്രിയങ്ക വാദ്ര. രാഹുലിന്റെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനിക്കുകയാണെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ചുരുക്കം ചിലർക്ക് മാത്രമെ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള ധൈര്യം ഉണ്ടാവുകയുള്ളൂവെന്നും പ്രിയങ്ക കുറിച്ചു.
— Priyanka Gandhi Vadra (@priyankagandhi) July 4, 2019
രാഹുൽ രാജിപ്രഖ്യാപിച്ചതിന് അടുത്ത ദിവസമാണ് പ്രിയങ്കയുടെ ട്വീറ്റ്. ബുധനാഴ്ചയാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. ദിവസങ്ങൾ നീണ്ട സംശയങ്ങൾക്കാണ് ഇതോടെ അവസാനമായത്.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് രാഹുൽ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് പാർട്ടിക്ക് സമൂലമായ മാറ്റം ആവശ്യമാണെന്ന് നാല് പേജുള്ള രാജിക്കത്തിൽ രാഹുൽ വ്യക്തമാക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ സുതാര്യതയെയും രാഹുൽ കത്തിൽ സംശയിക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുവരെ പാർട്ടി ജനറൽ സെക്രട്ടറി മോത്തിലാൽ വോറയ്ക്കാണ് താത്കാലിക ചുമതല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.