ബിഹാറില്‍ നിതീഷ് കുമാർ (nitish kumar) സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. പട്നയില്‍ റിക്രൂട്ട്‌മെന്റ് ആവശ്യവുമായെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള ലാത്തി ചാര്‍ജിനിടെ, ത്രിവര്‍ണ പതാക (tricolor) ഉയര്‍ത്തിപ്പിടിച്ച ഒരു യുവാവിനെ അഡീഷണല്‍ ജില്ലാ ജഡ്ജി (ADM) മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ദേശീയ പതാക മുറുകെ പിടിച്ചുകൊണ്ട് നിലത്തു കിടക്കുന്ന യുവാവിനെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ സിംഗ് മര്‍ദ്ദിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പില്‍ കാണുന്നത്. പട്‌നയിലെ ദക്ബംഗ്ല ജംഗ്ഷനില്‍ എഴാം ഘട്ട അധ്യാപക റിക്രൂട്ട്‌മെന്റ് ആവശ്യപ്പെട്ട് CTET, BTET യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നൂറുകണക്കിനാളുകളാണ് പ്രകടനം നടത്തിയത്. ഇതിനു ശേഷം പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
ഡാക് ബംഗ്ലാവ് ക്രോസിംഗില്‍ രണ്ട് സംഘങ്ങൾ ഒത്തുകൂടി രാജ്ഭവനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രശ്‌നം ഉണ്ടായതെന്നാണ് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു. ഒന്ന് അധ്യാപക യോഗ്യതാ പരീക്ഷയില്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളും മറ്റൊന്ന് ജന്‍ അധികാര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമായിരുന്നു. അഞ്ചംഗ സംഘത്തിന് മജിസ്‌ട്രേറ്റിനൊപ്പം രാജ്ഭവനിലെത്തി മെമ്മോറാണ്ടം സമര്‍പ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതുകൊണ്ടാണ് ബലപ്രയോഗം നടത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
read also: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ ചാവേറാക്രമണത്തിൽ കൊലപ്പെടുത്താൻ പദ്ധതിയിട്ട ISIS ചാവേറിനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്എന്നാല്, ത്രിവര്‍ണ പതാക കൈയിലേന്തിയ യുവാവിനെതിരെ ലാത്തി പ്രയോഗിക്കുന്ന ഈ സര്‍ക്കാരിന് കണ്ണുകാണില്ലേ എന്നാണ് ബിഹാര്‍ ബിജെപി തങ്ങളുടെ ട്വിറ്റര്‍ പോസ്റ്റില്‍ ചോദിച്ചത്. ചിലര്‍ക്ക് ഇതൊരു ഹോബിയായിരിക്കാം, മറ്റ് ചിലര്‍ക്ക് ഒരു വിനോദമായിരിക്കാം, എന്നാൽ പൊതുജനങ്ങള്‍ നിസ്സഹായരാണെന്നും പോസ്റ്റില്‍ പറയുന്നു.
see also: ധീര സൈനികരുടെ കഥകൾ 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങി'' ഉന്നത പദവിയിലുള്ള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയ കെ.കെ സിംഗ് ആണ് വീഡിയോയില്‍ ഉള്ളത്. കോവിഡ് മഹാമാരി സമയത്ത് പാത്രങ്ങള്‍ കൊട്ടുന്ന വീഡിയോകള്‍ ചെയ്യാന്‍ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് ചെയ്തില്ലെങ്കില്‍ അവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് പറഞ്ഞിരുന്നെന്നും,'' സംസ്ഥാന കോണ്‍ഗ്രസ് വക്താവ് അസിത് നാഥ് തിവാരി ആരോപിച്ചു. യുവാവ് കല്ലെറിയുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അക്രമങ്ങള്‍ നടത്തുകയോ ചെയ്യുകയാണെങ്കില്‍ നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ യാതൊരു കാര്യവുമില്ലാതെ ത്രിവര്‍ണ പതാകയേന്തിയ യുവാവിനെ മര്‍ദ്ദിച്ചത് അംഗീകരിക്കാനാവില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി തേജ്വസി യാദവ് പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ അന്വേഷിക്കാനും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനും രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. രണ്ട് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.