മലയാളിയായ പ്രൊഫ. കെ.ജി. സുരേഷ് മധ്യപ്രദേശിലെ ജേണലിസം സർവകലാശാലാ വൈസ് ചാൻസലർ
മലയാളിയായ പ്രൊഫ. കെ.ജി. സുരേഷ് മധ്യപ്രദേശിലെ ജേണലിസം സർവകലാശാലാ വൈസ് ചാൻസലർ
കോട്ടയം സ്വദേശിയായ സുരേഷ്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറലായിരുന്നു.
പ്രൊഫ. കെ.ജി. സുരേഷ്
Last Updated :
Share this:
ന്യൂഡൽഹി: ഭോപ്പാലിലെ ഡോ. മഖൻലാലൻ ചതുർവേദി നാഷണൽ ജേണലിസം സർവകലാശാല വൈസ് ചാൻസലറായി മലയാളിയായ പ്രൊഫ. കെ.ജി സുരേഷിനെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിയമിച്ചു. നാലുവർഷമാണ് കാലാവധി.
കോട്ടയം സ്വദേശിയായ സുരേഷ്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറലായിരുന്നു. ഡെറാഡൂൺ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ ഡീനായി പ്രവർത്തിച്ചുകൊണ്ടിരിക്കേയാണ് പുതിയ നിയമനം. ദീർഘകാലം പിടിഐ അടക്കമുള്ള സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു.
ദൂരദർശൻ ന്യൂസ് സീനിയർ കൺസൾട്ടിംഗ് എഡിററർ, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക് എഡിറ്റോറിയൽ കൺസൾട്ടന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടന്റ്, ഡാൽമിയ ഭാരത് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ മീഡിയ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ജെഎൻയുവിലെ അക്കാദമിക് കൗൺസിൽ അംഗമായിരുന്നു സുരേഷ്, സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അടക്കം നിരവധി അക്കാദമിക് സ്ഥാപനങ്ങളിലെ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.