• HOME
  • »
  • NEWS
  • »
  • india
  • »
  • ഇമ്രാന്‍ ഖാനെ അനുകൂലിച്ച് എഫ്.ബി പോസ്റ്റ്; അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിച്ചു

ഇമ്രാന്‍ ഖാനെ അനുകൂലിച്ച് എഫ്.ബി പോസ്റ്റ്; അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിച്ചു

പോസ്റ്റ് വായിച്ച് പ്രകേപിതരായെത്തിയ നൂറോളം പേരുടെ സംഘമാണ് അധ്യാപകനെക്കൊണ്ട് മാപ്പ് പറയിച്ചത്.

news18.com

news18.com

  • News18
  • Last Updated :
  • Share this:
    ബംഗലുരു: ഇന്ത്യ-പാക് അസ്വാരസ്യത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളജ് അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിച്ചു. കാര്‍ണാടകത്തിലെ വിജയപുരയിലെ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് പ്രകേപിതരായെത്തിയ നൂറോളം പേരുടെ സംഘമാണ് അധ്യാപകനെക്കൊണ്ട് മാപ്പ് പറയിച്ചത്.

    പോസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അധ്യാപകന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അധ്യാപകനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം മുഴക്കിയെത്തിയവര്‍ അധ്യപകനെ ബലംപ്രയോഗിച്ച് മാപ്പ് പറയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്.

    Also Read മസൂദ് അസറിന്റെ മരണ വാർത്ത നിഷേധിച്ച് ജയിഷ് ഇ മുഹമ്മദ്

    പാകിസ്ഥാനെ പുകഴ്ത്തിയുള്ള അധ്യാപകന്റെ പോസ്റ്റിനെതിരെ ബി.ജെ.പി നേതാവ് വിവേക് റെഡ്ഡിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    First published: