• HOME
  • »
  • NEWS
  • »
  • india
  • »
  • ലൈംഗിക അതിക്രമത്തിന് സസ്പെൻഷനിലായ പ്രൊഫസറെ തിരികെയെടുത്തു: പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

ലൈംഗിക അതിക്രമത്തിന് സസ്പെൻഷനിലായ പ്രൊഫസറെ തിരികെയെടുത്തു: പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

ഒഡീഷയിലേക്കുള്ള ഒരു സ്റ്റഡി ടൂറിനിടെ ഇയാൾ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളും അശ്ലീല ആംഗ്യങ്ങളും കാട്ടിയെന്നായിരുന്നു പരാതി.

  • Last Updated :
  • Share this:
    ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് സസ്പെന്‍ഷനിലായ അധ്യാപകനെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രൊഫസർ എസ്.കെ.ചൗബെയെ തിരികെയെടുത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ യൂണിവേഴ്സിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

    പ്രൊഫസറുടെ തിരിച്ചു വരവ് ഇയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടികൾക്ക് ഭീഷണിയാകും എന്നു കാട്ടിയാണ് ഇയാളുടെ സസ്പെൻഷൻ റദ്ദു ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികൾ പ്രതിഷേധിക്കുന്നത്. 2018 ലാണ് ചൗബേക്കെതിരെ വിദ്യാർഥിനികൾ ലൈംഗിക അതിക്രമ പരാതി നൽകിയത്. ഒഡീഷയിലേക്കുള്ള ഒരു സ്റ്റഡി ടൂറിനിടെ ഇയാൾ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളും അശ്ലീല ആംഗ്യങ്ങളും കാട്ടിയെന്നായിരുന്നു പരാതി.

    Also Read-ചെക്ക് കേസ് രാഷ്ട്രീയ പകപോക്കലല്ല; ശ്രീധരൻപിള്ളയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി

    സംഭവത്തിൽ വൈസ്ചാൻസലർ അന്വേഷണത്തിന് ഉത്തരവിടുകയും പ്രൊഫസർ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. എന്നാല്‍ ഇപ്പോൾ ചൗബയുടെ സസ്പെൻഷൻ റദ്ദാക്കിയതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

    പ്രൊഫസർക്ക് നൽകിയിരിക്കുന്ന ഏറ്റവും ക്രൂരമായ ശിക്ഷ അദ്ദേഹത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് യൂണിവേഴ്സിറ്റി വാദം.സസ്പെൻഷൻ റദ്ദാക്കുക മാത്രമെ ഇപ്പോൾ ചെയ്തിട്ടുള്ളു. ഉത്തരവാദിത്തമുള്ള ഒരു ചുമതലുകളും നൽകില്ല.. മറ്റ് ജോലികൾക്ക് അപേക്ഷിക്കാനോ പ്രൊമോഷനോ അർഹത ഉണ്ടാകില്ല. അത് പോലെ തന്നെ അക്കാഡമിക്സുമായി ബന്ധപ്പെട്ടു വരുന്ന യാതൊരു വിധ നേട്ടങ്ങൾക്കും അർഹതയുണ്ടാകില്ലെന്നാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് അധികൃതർ നൽകിയ മറുപടി. ഇത് തന്നെയാണ് അയാൾക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും വിശദീകരിക്കുന്നു.

    വിദ്യാർഥികൾക്ക് ഇനിയും പരാതിയുണ്ടെങ്കിൽ എഴുതി നൽകാമെന്നും എക്സിക്യൂട്ടിവ് കൗൺസിലിൽ അറിയിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

    First published: