നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ബെംഗളൂരുവിലും മംഗലാപുരത്തും നിരോധനാജ്ഞ

  പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ബെംഗളൂരുവിലും മംഗലാപുരത്തും നിരോധനാജ്ഞ

  പ്രതിഷേധ റാലികൾക്ക് അനുമതി നിഷേധിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   ബെംഗളൂരു: പൗരത്വനിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവും മംഗലാപുരവും ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ആറുമുതൽ 21ന് അർധരാത്രി വരെയാണ് നിരോധനാജ്ഞ. മുൻകരുതൽനടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞയെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

   Also Read- സർക്കാറിനൊപ്പം ചേർന്ന് ഇനിയും സമരം നടത്തും; കോൺഗ്രസിനെ തള്ളി മുസ്ലിം ലീഗ്

   വ്യാഴാഴ്ച വിവിധ വിദ്യാർഥി സംഘടനകളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ പ്രഖ്യാപിച്ചത് കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ. മംഗളൂരുവിൽ ബുധനാഴ്ച രാത്രി ഒമ്പതുമുതൽ വെള്ളിയാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു. റാലി നടത്താൻ രണ്ടു സ്വകാര്യകോളജുകളിലെ വിദ്യാർഥികൾ അനുവാദം ചോദിച്ചെങ്കിലും നിഷേധിച്ചു.

   റാലികൾക്കും മാർച്ചിനുമായി പല സംഘടനകളും അനുമതിതേടിയിട്ടുണ്ടെങ്കിലും ആർക്കും അനുമതി നൽകില്ല. നിയമംലംഘിച്ച് ആരെങ്കിലും പ്രതിഷേധം നടത്തിയാൽ അവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കമ്മിഷണർ പറഞ്ഞു. അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധപരിപാടികൾ പൊലീസ് തടയില്ല. ബെംഗളൂരുവിൽ വ്യാഴാഴ്ച വിവിധ സംഘടനകൾ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിക്കും പൊലീസ് അനുമതി നിഷേധിച്ചു.
   Published by:Rajesh V
   First published: