• HOME
 • »
 • NEWS
 • »
 • india
 • »
 • PM face | മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടും; 2024ൽ മോദിയെ നേരിടാൻ പ്രതിപക്ഷ തന്ത്രം

PM face | മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടും; 2024ൽ മോദിയെ നേരിടാൻ പ്രതിപക്ഷ തന്ത്രം

ഓരോ മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയാകാം എന്നുള്ള ഒരു ഫോര്‍മുലയാണ് പ്രതിപക്ഷം കണ്ടെത്തിയിരിക്കുന്നത്.

 • Last Updated :
 • Share this:
  പ്രധാനമന്ത്രി (prime minister) പദത്തിലേയ്ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആളില്ല എന്നതാണ് രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും (opposition parties) പ്രധാന പ്രശ്‌നം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (loksabha election) പ്രതിപക്ഷത്തിന് ഈ ചോദ്യം ഒരു തലവേദനയായിരുന്നു. നരേന്ദ്രമോദിയുടെ (narendra modi) വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഭരണകക്ഷിയുടെ പ്രചരണം. അതുകൊണ്ട് തന്നെ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം വിലപ്പോകില്ലെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞിരുന്നു.

  അതുകൊണ്ട് തന്നെ ഓരോ മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയാകാം എന്നുള്ള ഒരു ഫോര്‍മുലയാണ് പ്രതിപക്ഷം കണ്ടെത്തിയിരിക്കുന്നത്.

  തന്ത്രത്തിന് പിന്നിലെ യുക്തി

  'ഇത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും അവരവരുടെ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രി ആകാനുള്ള സാധ്യത നിലനില്‍ക്കുന്നിടത്തോളം ആ സംസ്ഥാനത്തെ വോട്ട് എളുപ്പത്തില്‍ നേടാനാകും. പിന്തുണ വര്‍ദ്ധിയ്ക്കുന്നത് അനുസരിച്ച് ബിജെപിയ്ക്ക് ബദല്‍ എന്ന വാദം ഉന്നയിക്കാനും പ്രതിപക്ഷത്തിനാകും' പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാവ് ന്യൂസ് 18നോട് പറഞ്ഞു.

  also read : യോഗ്യത ഇല്ലാത്ത മകൾക്ക് അധ്യാപികയായി നിയമനം;തൃണമൂൽ നേതാവ് അനുബ്രത വീണ്ടും വിവാദ​ക്കുരുക്കിൽ

  ഇതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. ഉദാഹരണത്തിന്, എംകെ സ്റ്റാലിനോ അരവിന്ദ് കേജ്രിവാളോ തങ്ങളുടെ വോട്ടര്‍മാരോട് പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെന്ന് അറിയിച്ചാല്‍, തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വന്‍ വിജയം നേടാന്‍ സാധിക്കും. അതായത്, ദേശീയ നേതാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സംസ്ഥാനങ്ങളെ അവഗണിക്കാതിരിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

  പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ തലത്തില്‍ ഇടപെടലുകള്‍ നടത്താനും വളരാനും കഴിയുമെങ്കിലും അത് അവരുടെ പ്രദേശിക രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു കൊണ്ടാകരുത്. ഡല്‍ഹിയും പഞ്ചാബും കേജ്രിവാളിന്, ബംഗാള്‍ മമത ബാനര്‍ജിയ്ക്ക്, തെലങ്കാന കെസിആറിന്, സ്റ്റാലിന് തമിഴ്‌നാട് എന്നിങ്ങനെയാണ് പ്രാദേശിക തലത്തില്‍ പ്രതിപക്ഷം വേരുറപ്പിച്ചിരിക്കുന്നത്. സമീപകാലത്തെ നിലപാടുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

  see also : അവിഹിത ബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു

  എല്ലാ കണ്ണുകളും കോണ്‍ഗ്രസിലേയ്ക്ക്

  തെരഞ്ഞെടുപ്പിലെ പ്രകടനം ആരും മുഖവിലയ്ക്ക് എടുക്കുന്നില്ല, എല്ലാവരും കോണ്‍ഗ്രസില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെങ്കിലും ബിജെപിയ്ക്ക് എതിരെ നേരിട്ടുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്.

  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.

  രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയാല്‍ അത് തീര്‍ച്ചയായും തിരിച്ചടിയുണ്ടാക്കും. 'നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള ഏത് തരത്തിലുള്ള പോരാട്ടവും ബിജെപിയെ ആയിരിക്കും സഹായിക്കുക, അത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും'

  ബിജെപിയ്‌ക്കെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നാണ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടത്. ഇത് കേജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ആംആദ്മിയുടെ ശ്രമമായി കരുതാം.

  ആംആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. ബംഗാളിലെ ചില ഭാഗങ്ങളില്‍ ആംആദ്മി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ അത്ര യോജിപ്പിലല്ല എന്ന കാര്യം വ്യക്തമാണ്. 'എഎപിയ്ക്ക് അവരുടെ ലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളെ താഴെ ഇറക്കിക്കൊണ്ടാണ് അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഞങ്ങള്‍ എന്തുചെയ്യും?' ഒരു ടിഎംസി നേതാവ് ചോദിച്ചു.

  2024ല്‍ പ്രതിപക്ഷത്തിന്റെ മികച്ച വിജയത്തിന് പഞ്ചാബിലെയും ഡല്‍ഹിയിലെയും ആംആദ്മിയെ മാറ്റിനിര്‍ത്താനാകില്ലെന്ന് ടിഎംസിയെപ്പോലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അറിയാം. പലതരം ഏറ്റുമുട്ടലുകളും ഈഗോകളും പ്രതിപക്ഷത്ത് നിലനില്‍ക്കുന്നത് കൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ എളുപ്പത്തിൽ താഴെയിറക്കാന്‍ സാധിക്കുമോ?
  Published by:Amal Surendran
  First published: