• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ത്രിപുരയിൽ മുതിർന്ന സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു

news18india
Updated: September 1, 2018, 4:30 PM IST
ത്രിപുരയിൽ മുതിർന്ന സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു
news18india
Updated: September 1, 2018, 4:30 PM IST
അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ വിഭാഗീയതയും അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്ന് ആരോപിച്ചാണ് ദത്ത രാജി വച്ചത്. പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് 68കാരനായ ബിശ്വജിത്ത് ദത്ത്‌. 1964 മുതൽ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുന്ന ദത്ത് ഏപ്രിൽ 18ന് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്. ത്രിപുരയുടെ ചുമതലയുള്ള ബി.ജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. സി.പി.എമ്മിലെ ഏറ്റവും മാന്യതയുള്ള നേതാക്കളിൽ ഒരാളാണ് ദത്തയെന്ന് സുനിൽ ദിയോധർ പറഞ്ഞു.

ത്രിപുരയില്‍ ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഏകകണ്ഠമായി ബിശ്വജിത് ദത്തയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ദത്തയെ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് മാറ്റി എസ്.എഫ്.ഐ നേതാവ് നിര്‍മല്‍ ബിശ്വാസിനെ മത്സരിപ്പിച്ചു. 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിശ്വാസ് ജയിച്ചു. ഇതേ തുടർന്നായിരുന്നു ബിശ്വജിത്ത് ദത്ത പാർട്ടിയിൽ നിന്ന് രാജിവച്ചത്.

രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് മറ്റൊരാളെ മത്സരിപ്പിച്ചതെന്ന് സി.പി.എം നേതാവ് പബിത്രകാർ പറഞ്ഞു. എന്നാൽ വച്ച് നീട്ടിയശേഷം സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ നിർബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മറ്റൊരാൾക്ക് സീറ്റ് നൽകിയതെന്നുമായിരുന്നു ദത്ത് പറഞ്ഞത്.
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍