നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആർട്ടിക്കിൾ 370; വാക്കുപാലിച്ചെന്ന് റാം മാധവ്; ട്വീറ്റ് മോദിയുടെ പഴയ ചിത്രത്തിനൊപ്പം

    ആർട്ടിക്കിൾ 370; വാക്കുപാലിച്ചെന്ന് റാം മാധവ്; ട്വീറ്റ് മോദിയുടെ പഴയ ചിത്രത്തിനൊപ്പം

    ആർട്ടിക്കിൾ 370 റദ്ദാക്കുക, തീവ്രവാദത്തെ തുടച്ചു നീക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചിരിക്കുന്ന വേദിയിൽ മോദി ഇരിക്കുന്ന ചിത്രമാണ് റാംമാധവ് ട്വീറ്റ് ചെയ്തത്.

    modi-article-370

    modi-article-370

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം വന്നതിന് പിന്നാലെ വാക്കു പാലിച്ചെന്ന ട്്വീറ്റ് ചെയ്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയകാല ചിത്രത്തിനൊപ്പമാണ് റാംമാധവിന്റെ ട്വീറ്റ്.

      ആർട്ടിക്കിൾ 370 റദ്ദാക്കുക, തീവ്രവാദത്തെ തുടച്ചു നീക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചിരിക്കുന്ന വേദിയിൽ മോദി ഇരിക്കുന്ന ചിത്രമാണ് റാംമാധവ് ട്വീറ്റ് ചെയ്തത്. ജമ്മുകശ്മീരിന്റെ ഏകീകരണം ദീർഘകാലമായുള്ള രാജ്യത്തിന്റെ ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



      എത്ര മഹത്വപൂര്‍ണമായ ദിവസമാണ്. അവസാനം ജമ്മുകശ്മീരിനെ ഇന്ത്യൻ യൂണിയനിൽ പൂർണമായി ലയിപ്പിക്കാനുള്ള ആവശ്യപ്പെട്ട ഡോ. ശ്യാം പ്രസാദ് മുഖർജി മുതലുള്ള ആയിരക്കണക്കിന് പേരുടെ രക്തസാക്ഷിത്വം ആദരിക്കപ്പെട്ടു. ഏഴ് ദശകങ്ങളീയുള്ള രാജ്യത്തിന്റെ ആവശ്യം നമ്മുടെ കൺമുന്നിൽ സാധ്യമായി. നമ്മൾ ജീവിച്ചിരിക്കെ തന്നെ. എപ്പോഴെങ്കിലും സങ്കൽപ്പിച്ചിരുന്നോ? - അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു.

      First published:
      )}