• HOME
  • »
  • NEWS
  • »
  • india
  • »
  • Prophet Remark Row | പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതിഷേധം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Prophet Remark Row | പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതിഷേധം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും സ്ഥിതിവിശേഷം നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു

ANI

ANI

  • Share this:
    ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും സ്ഥിതിവിശേഷം നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

    ബിജെപി വക്താവ് നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ് മേധാവികളോട് കരുതലോടെയിരിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.

    Also Read-Prophet Remark Row | നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വന്‍ പ്രതിഷേധം

    ഇതിന് പിന്നാലെയാണ് മതനിന്ദ പരത്തുന്ന പ്രസംഗങ്ങള്‍, പ്രകടനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയും കൃത്യമായി നിരീക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു വെള്ളിയാഴ്ച പ്രതിഷേധം നടത്തിയത്.

    വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. ഡല്‍ഹി ജുമാ മസ്ജിദിന് സമീപമായിരുന്നു പ്രതിഷേധം നടത്തിയത്. അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഡല്‍ഹി മസ്ജിദ് ഇമാം അറിയിച്ചു. പരാമര്‍ശം വിവാദമാവുകയും പ്രതിഷേധം കനക്കുകയും ചെയ്തതിന് പിന്നാലെ വിവാദപരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയേയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു.

    Also Read-National Herald Case | സോണിയ ഗാന്ധി ജൂൺ 23ന് ഹാജരാകണമെന്ന് ഇഡി; പുതിയ നോട്ടീസ് നൽകി

    നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡല്‍, എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി, മാധ്യമപ്രവര്‍ത്തക സബാ നഖ്വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
    Published by:Jayesh Krishnan
    First published: