• HOME
  • »
  • NEWS
  • »
  • india
  • »
  • നബിദിനം: ഇസ്ലാം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ മുംബൈയിൽ മുസ്ലീം സംഘടനകളുടെ കാമ്പയ്ൻ

നബിദിനം: ഇസ്ലാം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ മുംബൈയിൽ മുസ്ലീം സംഘടനകളുടെ കാമ്പയ്ൻ

പ്രവാചകനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം നൽകാനും ലക്ഷ്യമിട്ടുള്ള കാമ്പെയ്നിൽ 200-ലധികം സന്നദ്ധ സംഘടനകളും വ്യക്തികളും പങ്കെടുക്കുമെന്ന് ഒരു സന്നദ്ധപ്രവർത്തകൻ പറഞ്ഞു.

  • Share this:
മറ്റ് മതസ്ഥർക്കിടയിൽ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതിനായി പ്രമുഖ മുസ്ലീം സംഘടനകളും (islamic organisations) കമ്മ്യൂണിറ്റി അംഗങ്ങളും കാമ്പെയിൻ (campaign) നടത്താൻ ഒരുങ്ങുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബർ 9ന് (october 9) ' എല്ലാവരുടെയും പ്രവാചകൻ' (prophet for all) എന്ന പേരിൽ കാമ്പെയിൻ ആരംഭിക്കും.

പ്രവാചകനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം നൽകാനും ലക്ഷ്യമിട്ടുള്ള കാമ്പെയ്നിൽ 200-ലധികം സന്നദ്ധ സംഘടനകളും വ്യക്തികളും പങ്കെടുക്കുമെന്ന് ഒരു സന്നദ്ധപ്രവർത്തകൻ പറഞ്ഞു. ഇതര മതസ്ഥരുടെ വീടുകൾ സന്ദർശിച്ചും അവരെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചും പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക, രോഗികളെ സന്ദർശിക്കുക, അടിമകളെ മോചിപ്പിക്കുക, തുടങ്ങിയവയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ. ജനങ്ങൾക്കിടയിൽ സമാധാനം പ്രചരിപ്പിക്കാനും തെറ്റിദ്ധാരണകൾ അകറ്റാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്‌നേഹം പ്രചരിപ്പിക്കുകയും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, '' ഒരു സന്നദ്ധപ്രവർത്തകൻ പറഞ്ഞു.

അഞ്ജുമാൻ-ഇ-ഇസ്ലാം, ഇസ്ലാം ജിംഖാന, മർകസുൽ മാരിഫ്, മാഹിം ദർഗ ട്രസ്റ്റ്, ഉറുദു ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളും മുംബൈ, മീരാ റോഡ്, താനെ ജില്ലയിലെ മുംബ്ര പ്രദേശങ്ങളിൽ നിന്നുള്ള എൻ.ജി.ഒ.കളും കാമ്പെയിനിൽ പങ്കെടുക്കും. ക്യാമ്പെയിനിന്റെ ഭാഗമായി, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റി അംഗങ്ങൾ അനാഥാലയങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ ഒക്ടോബർ എട്ടിന് പ്ലക്കാർഡുകളും ബാനറുകളും ഉയർത്തുകയും ബസ് സ്റ്റോപ്പുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും പുറത്ത് ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. ഒക്ടോബർ 9 ന് റാലിയും നടത്തും.

Also read : സ്വകാര്യതയ്ക്കുള്ള അവകാശം ഒരാളുടെ മരണത്തോടു കൂടി അവസാനിക്കുന്നതല്ല: കൊല്‍ക്കത്ത ഹൈക്കോടതി

'' മുഹമ്മദ് നബിയുടെ സമാധാന സന്ദേശം പ്രചരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും കൂടുതൽ ആളുകളിലേക്ക് സന്ദേശം എത്തിക്കാൻ ഞങ്ങളുടെ സന്നദ്ധ പ്രവർത്തകർ ഒരുങ്ങുകയാണ്. പ്രവാചകനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ഞങ്ങൾ നഗരത്തിലെ സിദ്ധി വിനായക് പോലുള്ള ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും സന്ദർശനം നടത്തും, '' മുൻ കോൺഗ്രസ് എംഎൽഎ യൂസഫ് അബ്രഹാനി പറഞ്ഞു. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നഗരത്തിലെ ഓരോ ഇസ്ലാം മതവിശ്വാസിയും മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട നാല് പേരെയെങ്കിലും പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ക്ഷണിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രവാചകൻ എന്തിനു വേണ്ടിയാണ് നിലകൊണ്ടതെന്ന് സാധാരണ ജനങ്ങൾക്ക് അറിയാൻ മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്ലാമിക പണ്ഡിതരായ അമീർ എഡ്രിസിയും സയീദ് ഖാനും ചേർന്ന് ഇത്തരത്തിലുള്ള നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
Published by:Amal Surendran
First published: