• HOME
  • »
  • NEWS
  • »
  • india
  • »
  • Allowance of Gallantry Awardees | ഗാലൻട്രി അവാർഡ് ജേതാക്കളുടെ അലവൻസ് വർദ്ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം ധനമന്ത്രാലയം നിരസിച്ചു

Allowance of Gallantry Awardees | ഗാലൻട്രി അവാർഡ് ജേതാക്കളുടെ അലവൻസ് വർദ്ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം ധനമന്ത്രാലയം നിരസിച്ചു

കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കേന്ദ്ര ധനമന്ത്രാലയതിന്റെ ഈ തീരുമാനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ധീരതയ്ക്കുള്ള മെഡലുകൾ ലഭിച്ച അർദ്ധസൈനികർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ദീർഘകാല നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം നിരസിച്ചു. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കേന്ദ്ര ധനമന്ത്രാലയതിന്റെ ഈ തീരുമാനം. ധനകാര്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങാൻ കുറച്ച് വർഷങ്ങളെടുക്കുമെന്നും അതിനാൽ സമീപ കാലത്തൊന്നും ആനുകൂല്യ വർദ്ധനവ് ഉണ്ടാകില്ലെന്നും വ്യക്തമായസൂചന നൽകിയിട്ടുണ്ട്.

    ഗാലൻട്രി മെഡൽ ജേതാക്കൾക്കുള്ള ആനുകൂല്യം പ്രതിമാസം 2,000 രൂപയിൽ നിന്ന് 4,000 രൂപയായി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ധനകാര്യ മന്ത്രാലത്തിനു നൽകിയ കത്തിൽ പോലീസ് മെഡൽ ഫോർ ഗാലന്ററി (പിഎംജി) ജേതാക്കളുടെ ആനുകൂല്യം പ്രതിമാസം 2,000 രൂപയിൽ നിന്ന് പ്രതിമാസം 4,000 രൂപയായി ഉയർത്തണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇതിന് മറുപടിയായി ധനമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് ധനമന്ത്രാലയം ചൂണ്ടികാണിച്ചിരിക്കുന്നത്.

    പകർച്ച വ്യാധി മൂലം വളരെ അധികം സാമ്പത്തിക സമ്മർദ്ദമാണ് സർക്കാർ അനുഭവിക്കുന്നത് എന്നും സാമ്പത്തിക സ്ഥിതി സാധരണ നിലയിലേക്ക് മടങ്ങാൻ കുറച്ച് വർഷങ്ങൾ എടുക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഡിഎ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2013-ലാണ് ഗാലൻട്രി മെഡൽ ജേതാക്കൾക്കുള്ള ആനുകൂല്യത്തിൽ അവസാനമായി പരിഷ്‌കരിച്ചത്. അതിനു മുൻപുള്ള പരിഷ്‌കരണം അഞ്ച് വർഷം മുമ്പ് 2008-ലായിരുന്നു. 14 വർഷത്തിനുള്ളിൽ ഈ ആനുകൂല്യം 900 രൂപയിൽ നിന്ന് 4000 രൂപയായി വർധിച്ചിട്ടുണ്ട്. 4.4 മടങ്ങ് വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളതെന്നും ധനമന്ത്രാലയം അറിയിച്ചു. അതിനാൽ മേൽപ്പറഞ്ഞ നിർദ്ദേശം അംഗീകരിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

    സായുധ സേനയ്ക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യമാണ് ഇവർ ആവശ്യപ്പെടുന്നത് എന്നും കടുത്ത സാമ്പത്തിക ഞെരുക്ക സമയത്ത്, ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കൂടുതൽ വർദ്ധനവ് ഉചിതമാണെന്ന് തോന്നുന്നില്ലെന്നും എം‌എച്ച്‌എയുടെ നിർദ്ദേശം നിരസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ന്യൂസ് 18 ഡോട്ട് കോമിനോട് പ്രതികരിച്ചു,

    പോലീസ് മെഡൽ ഫോർ ഗാലൻട്രി (പിഎംജി) അവാർഡ് ജേതാക്കൾക്ക് അവാർഡ് ലഭിച്ചത് മുതൽ പ്രതിമാസം 2,000 രൂപ പ്രത്യേക അലവൻസ് ലഭിക്കും. ഈ പ്രത്യേക അലവൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഇക്കണോമി ക്ലാസിൽ നടത്തേണ്ട യാത്രകളിൽ 75% കിഴിവും ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ്/II എസി സ്ലീപ്പർ കോംപ്ലിമെന്ററി കാർഡ് പാസുകളും കുട്ടികൾ/വിധവ (CW) ക്വാട്ടയിൽ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള 5% ഇളവ് എന്നിവയും അവർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ്. 1951 മാർച്ച് 1-ന് രാഷ്ട്രപതിയാണ് ഈ അവാർഡുകൾ ഏർപ്പെടുത്തിയത്. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനോ കുറ്റകൃത്യങ്ങൾ തടയുന്നതിനോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനോ വേണ്ടി ധീരതയോടെ ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ധീരത മെഡലുകൾ നൽകുന്നത്.
    Published by:user_57
    First published: