• HOME
  • »
  • NEWS
  • »
  • india
  • »
  • Hijab Row | കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ ഹിജാബ് വിലക്കിയ സംഭവം;ത്രിവര്‍ണ്ണ ഹിജാബ് ധരിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

Hijab Row | കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ ഹിജാബ് വിലക്കിയ സംഭവം;ത്രിവര്‍ണ്ണ ഹിജാബ് ധരിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

  • Share this:
    കോയമ്പത്തൂര്‍: കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ ഹിജാബ് വിലക്കിയതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. കോയമ്പത്തൂരില്‍ യെഗതുവ മുസ്ലിം ജമാത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ണാടക സര്‍ക്കാരിനെ അപലപിച്ചായിരുന്നു പ്രതിഷേധം. ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

    അതേസമയം കര്‍ണാടകയിലെ കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. നിഖില്‍ ഉപാധ്യായ എന്നയാളാണ് ഒരേ ഡ്രസ് കോഡ് എന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

    വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം കര്‍ണാടകയിലെ ഹിജാബ് വിവാദം സംബന്ധിച്ച് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഹിജാബ് വിവാദത്തെ ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹര്‍ജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി.

    Also Read-hijab row | അത് കാണാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകില്ല; എഴുതിവച്ചോളു, ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അസദുദ്ദീന്‍ ഒവൈസി

    സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഹിജാബ് വിവാദത്തിലെ ഹൈക്കോടതി നിരീക്ഷണങ്ങളെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

    കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബും, കാവി ഷാളും അടക്കം വിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കരുത് തുടങ്ങിയ കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും കോടതിയില്‍ ചൂണ്ടിക്കാട്ടി.

    Also Read-Governors | ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ചേരുമെന്ന് എംകെ സ്റ്റാലിൻ

    ഭരണഘടനയില്‍ ഊന്നി നിന്നുക്കൊണ്ട് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവ് ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു വിഷയം ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് ദേശീയ തലത്തിലേക്ക് എത്തിക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.
    Published by:Jayesh Krishnan
    First published: