• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പെരിയാറിനെ അപമാനിച്ചു; രജനീകാന്തിനെതിരെ പ്രതിഷേധം; താരത്തിന്റെ കോലം കത്തിച്ച 5 പേർ പിടിയിൽ

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ പെരിയാറിന്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടത്തിയ റാലിയിൽ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.

News18 Malayalam | news18
Updated: January 21, 2020, 8:19 AM IST
പെരിയാറിനെ അപമാനിച്ചു; രജനീകാന്തിനെതിരെ പ്രതിഷേധം; താരത്തിന്റെ കോലം കത്തിച്ച 5 പേർ പിടിയിൽ
Rajinikanth
  • News18
  • Last Updated: January 21, 2020, 8:19 AM IST IST
  • Share this:
മധുരൈ: പ്രശസ്ത താരം രജനീകാന്തിൻരെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ. അതി തമിഴർ പേരവൈ എന്ന സംഘടനയുടെ പ്രവർത്തകരെയാണ് താരത്തിനെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു എന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നവോത്ഥാന നായകനായ പെരിയാറിനെതിരെ രജനീകാന്ത് നടത്തിയ ചില പ്രസ്താവനകൾ വൻ വിവാദം ഉയർത്തിയിരുന്നു. ഇതിന്റെ പേരിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ താരത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഈ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലും നടന്നത്.

Also Read-മെട്രോയിൽ നിന്ന് രക്ഷപെട്ട പൂച്ച ഇനി 'മെട്രോ മിക്കി': ദത്ത് നൽകാൻ നടപടി തുടങ്ങി

ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങൾക്കടിസ്ഥാനം. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ പെരിയാറിന്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടത്തിയ റാലിയിൽ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്. അന്നൊന്നും ആരും അത് വാര്‍ത്തയാക്കിയില്ലെന്നും രജനി കൂട്ടിച്ചേർത്തിരുന്നു.

വലിയ വിവാദങ്ങളിലേക്കാണ് ഈ പ്രസ്താവന വഴി തുറന്നത്. പെരിയാറിനെതിരെ പച്ചനുണ പ്രചരിപ്പിച്ച് അപമാനിക്കുവാനാണ് രജനീകാന്ത് ശ്രമിക്കുന്നതെന്നാണ് ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) വിമർശിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. രജനീകാന്ത് നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രജനിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 21, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍