നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണു; ഹെല്‍മറ്റ് ധരിച്ചെത്തി ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം

  ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണു; ഹെല്‍മറ്റ് ധരിച്ചെത്തി ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം

  ആശുപത്രിയില്‍ ഫാന്‍ പൊട്ടി വീഴുന്നത് പതിവാണെന്നും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരുക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്

  • Share this:
   ഹൈദരാബാദ്: ഡോക്ടറുടെ തലയില്‍ ഫാന്‍(Fan) പൊട്ടിവീണതില്‍ വേറിട്ട പ്രതിഷേധവുമായി(Protest) ഡോക്ടര്‍മാര്‍(Doctors). ഹൈദരാബാദ് ഉസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. തലയില്‍ ഹെല്‍മറ്റ്(Helmet) ധരിച്ചായിരുന്നു പ്രതിഷേധം. ഡ്യൂട്ടി ഡോക്ടറുടെ തലയിലാണ് ഫാന്‍ പൊട്ടിവീണ് പരുക്കേറ്റത്.

   ആശുപത്രിയില്‍ ഫാന്‍ പൊട്ടി വീഴുന്നത് പതിവാണെന്നും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരുക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്. അധികൃതര്‍ മൗനം പാലിക്കുന്നതിനാലാണ് വ്യത്യസ്തവും സമാധാനപരവുമായ പ്രതിഷേധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

   സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. രോഗികളുടെ പരിചരണത്തെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിനും തടസമാകുമെന്നുവെന്ന് ഡോക്ടര്‍മാര്‍ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി.

   Also Read-Amarinder Singh | പഞ്ചാബ് നിയമസഭയിലേക്ക് 117 സീറ്റിൽ മത്സരിക്കാൻ അമരീന്ദറിന്റെ പുതിയ പാർട്ടി

   Mullaipperiyar | 'ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ'; മറുപടി ക്യാംപെയ്‌നുമായി ട്വീറ്റുകള്‍

   മുല്ലപ്പെരിയാര്‍ ഡാം(Mullaipperiyar Dam) ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാംപെയ്ന്‍(Campaign) വലിയ തംരഗമായിരുന്നു. ചലച്ചിത്ര താരങ്ങള്‍ അടക്കം പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്(Tamilnadu) മുഖ്യമന്ത്രി സ്റ്റാലിന്റെ പേജിലടക്കം മലയാളികള്‍ എത്തി. ഇപ്പോഴിതാ ഇതിന് മറുപടി ട്വീറ്റുമായി പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് തമിഴ്‌നാട്ടില്‍. ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ എന്ന് ആവശ്യപ്പെട്ടാണ് ക്യാപെയ്ന്‍.

   #AnnexIdukkiwithTN എന്നാണ് പുതിയ ക്യാംപെയ്ന്‍. തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ ഒട്ടേറെ ഇവിടെയുണ്ടെന്നും നേരത്തെ മധുര ജില്ലയുടെ ഭാഗമായിരുന്നെന്നും ട്വീറ്റുകള്‍ ഉയരുന്നുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. താരത്തിന്റെ കോലം തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.

   പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്?വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടിരുന്നു.

   അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ചൊവ്വാഴ്ച് നടന്ന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു.

   Also Read-Jammu and Kashmir | ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ചേർന്ന് കശ്മീരികളെ സൂഫി പാതയിൽ നിന്ന് വഴി തിരിച്ചുവിടുന്നു
   മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെന്നും തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂവെന്നും കേരളം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.
   Published by:Jayesh Krishnan
   First published:
   )}