പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം തുടരുന്നു; ബംഗാളിൽ അഞ്ച് ട്രെയിനുകൾ കത്തിച്ചു

പ്രതിഷേധം ശക്തമായതിനെ തുടർന്ന് അമിത ഷാ ഇന്ന്~ നടത്താനിരുന്ന ഷില്ലോങ് സന്ദർശനം റദ്ദാക്കിയിരുന്നു.

News18 Malayalam | news18
Updated: December 15, 2019, 7:05 AM IST
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം തുടരുന്നു; ബംഗാളിൽ അഞ്ച് ട്രെയിനുകൾ കത്തിച്ചു
Bengal-violence
  • News18
  • Last Updated: December 15, 2019, 7:05 AM IST
  • Share this:
പൗരത്വ നിയമത്തിന് എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചുവെങ്കിലും ആക്രമങ്ങൾക്ക് കാര്യമായ കുറവില്ല. പശ്ചിമബെംഗളിൽ ആളില്ലാത്ത അഞ്ച് ട്രെയിനുകൾ പ്രതിഷേധക്കാർ കത്തിച്ചു. മൂന്നോളം റെയിൽവെ സ്റ്റേഷനുകളും ട്രാക്കുകളും അഗ്നിക്കിയരാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും പ്രതിഷേധ കൂട്ടായ്മകൾ നടന്നു.

Also Read-ഡൽഹിയിൽ വീണ്ടും തീപിടിത്തം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുകയുന്ന പ്രതിഷേധം പശ്ചിമ ബംഗാളിലേക്കും വ്യാപിക്കുകയാണ്. പശ്ചിമബംഗളിൽ മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷൻ ആക്രമിച്ചാണ് പ്രതിഷേധക്കാര്‍
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് ട്രെയിനുകൾക്ക് തീയിട്ടത്. ദേയീയപാത- 34 ലെ ടോൾ പ്ലാസയും 15 ബസുകളും അഗ്നിക്കിരയാക്കി.

ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ നാളെ മുതൽ മൂന്ന് ദിവസത്തെ സത്യഗ്രഹ സമരം ആരംഭിക്കും. ബുധനാഴ്ച പണിമുടക്ക് നടത്തുമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനയായ എസ്.എ.കെ.പി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അമിത ഷാ ഇന്ന്~ നടത്താനിരുന്ന ഷില്ലോങ് സന്ദർശനം റദ്ദാക്കിയിരുന്നു. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ജപ്പാൻ ഉച്ചകോടിയും മാറ്റി വെച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹി ജാമിയ മിലിയ സർവ്വകലാശാല അടുത്തമാസം അഞ്ച് വരെ അടച്ചിരിക്കുകയാണ്.
Published by: Asha Sulfiker
First published: December 15, 2019, 7:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading