നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലക്ഷദ്വീപിൽ കടലിനടയിലും പ്രതിഷേധം; കരിങ്കൊടിയും ബാനറുമായി കടലിനിടിയിൽ പ്രതിഷേധിച്ച് ദ്വീപ് വാസികൾ

  ലക്ഷദ്വീപിൽ കടലിനടയിലും പ്രതിഷേധം; കരിങ്കൊടിയും ബാനറുമായി കടലിനിടിയിൽ പ്രതിഷേധിച്ച് ദ്വീപ് വാസികൾ

  അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനകീയ നിരാഹാര സമരം, സേവ് ലക്ഷദ്വീപ് തുടങ്ങിയ ബാനറുകളുമായാണ് യുവാക്കൾ പ്രതിഷേധം നടത്തിയത്

  News18

  News18

  • Share this:
   അഗത്തി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയുള്ള പ്രതിഷേധം കടലിനടിയിലേക്കും വ്യാപിപ്പിച്ച് ദ്വീപ് നിവാസികൾ. ദ്വീപിൽ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് അഗത്തിയിൽ കടലിനടയിലും യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്. കരിങ്കൊടികളും ബാനറുകളുമായി കടലിനടിയിൽ പ്രതിഷേധം നടത്തുകയായിരുന്നു.

   അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനകീയ നിരാഹാര സമരം, സേവ് ലക്ഷദ്വീപ് തുടങ്ങിയ ബാനറുകളുമായാണ് യുവാക്കൾ പ്രതിഷേധം നടത്തിയത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെ ജനങ്ങൾ നിരാഹാരമിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾക്കെതിരെ എതിരെ വിവിധ ദ്വീപുകൾ ഒരുമിച്ചു നടത്തുന്ന ആദ്യ  ജനകീയ പ്രക്ഷോഭമാണിത്. സേവ് ലക്ഷദ്വീപ് ഫോറം ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

   കുട്ടികളും രോഗികളല്ലാത്തവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുന്നിലും സമരം ഉണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ പ്ലക്കാർഡുകളും കരിങ്കൊടിയുമേന്തിയാണ്‌ സമരം. വൻകരകളിലുള്ള ദ്വീപുകാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

   You may also like:ലക്ഷദ്വീപിൽ പ്രതിഷേധം കടുക്കുന്നു; ദ്വീപ് വാസികൾ 12 മണിക്കൂർ നിരാഹാരസമരം തുടങ്ങി

   പ്രത്യക്ഷ സമരം ശക്തമാക്കുന്നു അതിനൊപ്പം തന്നെ ഭരണപരിഷ്കാരങ്ങൾക്കെതിരെ നിയമപോരാട്ടം മുന്നോട്ടു കൊണ്ടുപോകാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയമ സഹായ സെൽ രൂപീകരിച്ചു. ഇതിൽ ദ്വീപിലെയും വൻകരയിലെയും പ്രമുഖ അഭിഭാഷകരും നിയമ മേഖലയിലെ വിദഗ്ധരും അംഗങ്ങളാണ്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളെ കോടതിയിൽ എങ്ങനെ ചോദ്യം ചെയ്യാമെന്നാണ് നിയമ വിദഗ്ധർ ചർച്ച ചെയ്യുന്നത്.


   അതേസമയം, പ്രതിഷേധം ശക്തമാകുമ്പോഴും  ദീപിൽ തുടരെത്തുടരെ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കി വരികയാണ്. നടപടികളിൽ നിന്ന്  പിന്നോട്ടില്ലെന്ന സൂചനയാണ് ഭരണകൂടം നൽകുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന  നയങ്ങൾ നടപ്പിലാക്കില്ലെന്ന്  ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുമ്പോഴും ദ്വീപിൽ ഇതുവരെയും അത് പ്രാവർത്തികമായില്ല.

   ദ്വീപു നിവാസികൾ അല്ലാത്തവർ ഇവിടെ നിന്ന് മടങ്ങണമെന്ന ഉത്തരവ് നടപ്പാക്കി തുടങ്ങിയതോടെ ഒത്തിരിപ്പേർ കൂട്ടത്തോടെ മടങ്ങുകയാണ്. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ എ ഡി.എം പാസ് പലർക്കും പുതുക്കി നല്കിയില്ല. ഇതോടെ നിർമാണ പ്രവർത്തന മേഖലയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി തുടങ്ങി.

   അയ്യായിരത്തിലധികം പേർ നിർമ്മാണമേഖലയിൽ പുറത്തുനിന്ന് പണിയെടുക്കുന്നുണ്ട്. ഇവർ മടങ്ങി തുടങ്ങിയാൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിക്കും. ദ്വീപിനെ ഒറ്റപ്പെടുത്താനും ആസൂത്രിത നീക്കമാണിതെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം.
   Published by:Naseeba TC
   First published:
   )}