നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, പക്ഷെ വഴി തടയരുത്'; ഷഹീൻ ബാഗിൽ മധ്യസ്ഥത വഹിക്കാൻ അഭിഭാഷകരെ നിയോഗിച്ച് സുപ്രീം കോടതി.

  'പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, പക്ഷെ വഴി തടയരുത്'; ഷഹീൻ ബാഗിൽ മധ്യസ്ഥത വഹിക്കാൻ അഭിഭാഷകരെ നിയോഗിച്ച് സുപ്രീം കോടതി.

  ഹര്‍ജിയില്‍ ഫെബ്രുവരി 24-ന് വീണ്ടും വാദം കേള്‍ക്കും.

  News18

  News18

  • Share this:
   ന്യൂഡൽഹി: ജനാധിപത്യത്തിൽകാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവകാശമുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് സുപ്രീംകോടതി. പ്രദേശവാസികൾ പ്രതിഷേധിക്കാൻ പാടില്ലെന്നല്ല, അവർ എവിടെ പ്രതിഷേധിക്കുമെന്ന ചോദ്യമാണ് ഉയരുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. ഷഹീൻ ബാഗ് റോഡ് ഉപരോധത്തിനെതിരായ ഹർജി പരിഗണിക്കവെ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

   മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ, അഭിഭാഷകൻ സാധ്‌ന രാമചന്ദ്രൻ എന്നിവരോട് പ്രതിഷേധക്കാരെ കണ്ട് സംസാരിക്കാനും  സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇവരെ സാഹിയിക്കാന്‍ മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വജഹ്ത് ഹബീബുള്ളയേയും നിയോഗിച്ചു. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജിയില്‍ ഫെബ്രുവരി 24-ന് വീണ്ടും വാദം കേള്‍ക്കും.

   പ്രതിഷേധിക്കാർക്കു വേണ്ടി ഡൽഹി പൊലീസ് പൊലീസ് പ്രത്യേക സ്ഥലം കണ്ടെത്തി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

   പൊതുറോഡ് അനിശ്ചിതമായി തടയുന്നത് മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ഒരാഴ്ച മുമ്പ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം  രണ്ട് മാസത്തോളമായി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ നീക്കം ചെയ്യണമെന്ന നിർദ്ദേശം നൽകാൻ കോടതി തയാറായിരുന്നില്ല.

   പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണ്. അതേ സമയം റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

   Also Read അമിത് ഷായുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞു; പ്രതിഷേധക്കാർ ഷഹീന്‍ബാഗ് സമരപന്തലിലേക്ക് മടങ്ങി

    

    
   First published:
   )}