• HOME
  • »
  • NEWS
  • »
  • india
  • »
  • PROTESTS OUTSIDE CHENNAI MOBILE SHOP SELLING PENS WITH PRO CAA MESSAGE

CAA അനുകൂല സന്ദേശമുള്ള പേന; ചെന്നൈയിൽ മൊബൈൽ ഷോപ്പിനെതിരെ പ്രതിഷേധം

'ഞങ്ങൾ സി‌എ‌എ (പൗരത്വ ഭേദഗതി നിയമം), എൻ‌ആർ‌സി (പൗരന്മാരുടെ ദേശീയ രജിസ്റ്റർ) എന്നിവ പിന്തുണയ്ക്കുന്നു "എന്ന ലേബലുള്ള വാചകങ്ങൾ ഉപയോഗിച്ച പേനകൾ വിൽപ്പന നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം

Chennai-pen-shop

Chennai-pen-shop

  • Share this:
    ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെയും എൻആർസിയെയും പിന്തുണച്ചുകൊണ്ടുള്ള സന്ദേശമുള്ള പേന വിറ്റുവെന്ന് ആരോപിച്ച് ചെന്നൈയിൽ മൊബൈൽ ഷോപ്പിനെതിരെ പ്രതിഷേധം. ചെന്നൈയിലെ റിച്ചി സ്ട്രീറ്റിലെ ഒരു മൊബൈൽ ഷോപ്പിനെതിരെയാണ് പ്രതിഷേധമുണ്ടായത്. ഇതിനെതിരെ രംഗത്തെത്തിയ എൺപതോളം വരുന്ന ആളുകൾ കടയ്ക്കുനേരെ ആക്രമണം നടത്തുകയും ചെയ്തു. കടയ്ക്കുനേരെ ആക്രമണമുണ്ടായെന്നും കടയുടമയെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു ഹിന്ദുമുന്നണി പ്രവർത്തകരും ബിജെപിയും പൊലീസിൽ പരാതി നൽകി. കടയ്ക്കുനേരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ ഹിന്ദുമുന്നണി നേതാക്കളും ബിജെപി സംസ്ഥാന നേതൃത്വവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

    'ഞങ്ങൾ സി‌എ‌എ (പൗരത്വ ഭേദഗതി നിയമം), എൻ‌ആർ‌സി (പൗരന്മാരുടെ ദേശീയ രജിസ്റ്റർ) എന്നിവ പിന്തുണയ്ക്കുന്നു "എന്ന ലേബലുള്ള വാചകങ്ങൾ ഉപയോഗിച്ച പേനകൾ വിൽപ്പന നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. പരാതി നൽകിയതായും പ്രതിഷേധക്കാർക്കെതിരെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്നും ഹിന്ദു മുന്നാനി ഗ്രൂപ്പിലെ അംഗങ്ങൾ പറഞ്ഞു.

    പേനകൾ വിറ്റുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മുതൽ തനിക്ക് ഭീഷണിയുണ്ടെന്ന് കടയുടെ ഉടമ ദിനേശ് കുമാർ പറഞ്ഞു. “അത്തരം വാക്കുകൾ പേനയിൽ അച്ചടിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. പുതിയതായി കൊണ്ടുവന്ന പേന പാക്ക് പൊട്ടിച്ച് നൽകി. ഒരു മുസ്ലീം പയ്യനാണ് ആദ്യമായി പേന വാങ്ങിയത്. ഇതിനുശേഷം മറ്റൊരാൾ കടയിലെത്തി, വാക്കുകളുള്ള പേനയുടെ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു, ഇതോടെയാണ് ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. അതിനുശേഷം കുറേ ആളുകൾ സംഘം ചേർന്ന് എത്തി കട പൂട്ടാനും തന്നെ ആക്രമിക്കാനും ശ്രമിച്ചത്"- കുമാർ പറഞ്ഞു. ഇപ്പോൾ പൊലീസ് കാവലിലാണ് കട പ്രവർത്തിക്കുന്നത്.
    First published:
    )}