• HOME
  • »
  • NEWS
  • »
  • india
  • »
  • Baramulla Encounter | 'മകനെക്കുറിച്ച് ഓർത്ത് അഭിമാനം'; ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ്

Baramulla Encounter | 'മകനെക്കുറിച്ച് ഓർത്ത് അഭിമാനം'; ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ്

തന്റെ മകന്‍ ഒരിക്കലും തിരിച്ചുവരില്ല, എന്നാല്‍ തീവ്രവാദികളെ ഇല്ലാതാക്കി നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച മകനെ കുറിച്ചോർത്ത് അഭിമാനം മാത്രം

ഏറ്റുമുട്ടലിൽ മരിച്ച മുദാസിര്‍ അഹമ്മദ്, മുദാസിറിന്റെ പിതാവ് ഷെയ്ഖ് അഹമ്മദ്

ഏറ്റുമുട്ടലിൽ മരിച്ച മുദാസിര്‍ അഹമ്മദ്, മുദാസിറിന്റെ പിതാവ് ഷെയ്ഖ് അഹമ്മദ്

  • Share this:
    ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ (Baramulla) ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തന്റെ മകന്‍ മുദാസിര്‍ അഹമ്മദിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പിതാവ് അഹമ്മദ് ഷെയ്ഖ്. നൂറുകണക്കിന് ആളുകളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ജമ്മുകശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനാണ് (cop) മുദാസിര്‍ അഹമ്മദ്. തന്റെ മകന്‍ ഒരിക്കലും തിരിച്ചുവരില്ല, എന്നാല്‍ തീവ്രവാദികളെ (terrorist) ഇല്ലാതാക്കി നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് താന്‍ മകനോട് അവസാനമായി സംസാരിച്ചിരുന്നുവെന്നും ഷെയ്ഖ് അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ബാരാമുള്ളയില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മുദാസിര്‍ അഹമ്മദ് കൊല്ലപ്പെട്ടത്. ഇതില്‍ ജെയ്ഷെ മുഹമ്മദ് (ജെഇഎം) സംഘടനയിലെ മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. താഴ്വരയ്ക്ക് കുറുകെ സുരക്ഷാ സേന സ്ഥാപിച്ച ചെക്ക്പോയിന്റുകളില്‍ ഒന്നില്‍ (നകാസ്) വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

    'ബുധനാഴ്ച കശ്മീരിലുടനീളം ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു. ക്രീരി ഏരിയയിലെ നജിഭട്ട് ക്രോസിംഗില്‍ ഒരു ചെക്ക്‌പോയിന്റില്‍ ഒരു അപ്രതീക്ഷിത ഏറ്റുമുട്ടല്‍ ഉണ്ടായി. മൂന്ന് പാകിസ്ഥാന്‍ ജെയ്ഷെ ഇഎം ഭീകരര്‍ കൊല്ലപ്പെട്ടു,'' ഐജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് ഭീകരരെ വധിച്ചത് വലിയ വിജയമാണെന്നും കുമാര്‍ പറഞ്ഞു.

    കഴിഞ്ഞ മൂന്ന് നാല് മാസമായി ഗുല്‍മാര്‍ഗിലെ (gulmarg) മലയോര പ്രദേശങ്ങളില്‍ ഭീകരര്‍ പതിയിരിക്കുകയായിരുന്നുവെന്ന് ഐജിപി പറഞ്ഞു. 'ഞങ്ങള്‍ അവരെ പതിവായി നിരീക്ഷിക്കുന്നുണ്ടായിരുന്നു, ഈ വര്‍ഷം ഇതുവരെ സുരക്ഷാ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളില്‍ 22 പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു,'' അദ്ദേഹം പറഞ്ഞു. പാക് ഭീകരരെ ഇല്ലാതാക്കാന്‍ ഇനിയും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മെയ് 25ന് ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് പാക് തീവ്രവാദികളും പൊലീസുകാരനും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ വെടിയേറ്റ പൊലീസുകാരനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

    ഷെയ്ഖ് മുഹമ്മദിന്റെ വീഡിയോ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ റീട്വീറ്റ് ചെയ്തിരുന്നു. ''ഈ അച്ഛനും മകനെപ്പോലെ ഒരു ഹീറോ ആണ്. സല്യൂട്ട്'' അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. അക്ഷയ് കുമാറിന്റെ ട്വീറ്റില്‍ പ്രതികരിച്ച് നിരവധി ആരാധകരാണ് പൊലീസ് ഉദ്യോഗസ്ഥന് ആദരാജ്ഞലി അര്‍പ്പിച്ചത്.


    കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിൽ (Jammu and Kashmir) ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചുകൊന്നിരുന്നു. കാശ്മീരിലെ ബുദ്ഗാമിലാണ് (Budgam) പ്രശസ്‌ത ടെലിവിഷൻ നടിയും ടിക് ടോക് താരവുമായ അമ്രീൻ ഭട്ട് (35) ആണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 7.55 ന് വീടിന് മുന്നിൽ വെച്ചാണ് അമ്രീന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
    Published by:Naveen
    First published: