HOME /NEWS /India / വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; നേരത്തെ പുറത്തു വിട്ട ശതമാനം പ്രാഥമികം

വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; നേരത്തെ പുറത്തു വിട്ട ശതമാനം പ്രാഥമികം

തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പോളിംഗ് ദിനത്തിലെ ശതമാനക്കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷനും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് അന്തിമമല്ല.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നേരത്തെ പുറത്തു വിട്ടിരുന്ന വോട്ടിങ് ശതമാനത്തിന്റെ കണക്ക് പ്രാഥമികം മാത്രമാണെന്നും അന്തിമമല്ലെന്നും കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വോട്ടിംഗ് യന്ത്രത്തിലെ വോട്ടും പോസ്റ്റല്‍ വോട്ടും ഒരുമിച്ച് എണ്ണുമ്പോള്‍ ശതമാനത്തില്‍ വര്‍ധനയുണ്ടാകും. വര്‍ണാധികാരികളില്‍ നിന്നുള്ള വോട്ട് വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂവെന്നും കമ്മിഷന്‍ വ്യക്തമാക്കി.

    പോളിംഗ് ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ദിവസത്തെ പോളിംഗ് ശതമാനം കണക്കാക്കുന്നത്. എന്നാല്‍ ഇതു പൂര്‍ണമാകണമെന്നില്ല. തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പോളിംഗ് ദിനത്തിലെ ശതമാനക്കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷനും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് അന്തിമമല്ലെന്നും കമ്മിഷന്‍ അറിയിച്ചു.

    വോട്ടെണ്ണല്‍ ദിനത്തിലാണ് വോട്ടിംഗ് യന്ത്രത്തിനൊപ്പം പോസ്റ്റല്‍ വോട്ടുകളുടെ എണ്ണവും കൂട്ടിച്ചേര്‍ക്കുന്നത്. ഇതുരണ്ടും കൂട്ടുമ്പോള്‍ മാത്രമെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം ലഭ്യമാകൂ. ഈ രണ്ട് വോട്ടുകളും രേഖപ്പെടുത്തേണ്ടത് റിട്ടേണിംഗ് ഓഫീസര്‍മാരാണ്. ഇത്തരത്തില്‍ തയാറാക്കുന്ന ഇന്‍ഡക്‌സ് കാര്‍ഡില്‍ പോസ്റ്റല്‍ വോട്ടുകളും യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും വെവ്വേറെ രേഖപ്പെടുത്തും. ഇത്തരം ഇന്‍ഡക്‌സ് കാര്‍ഡുകള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍മാരോട് മാര്‍ച്ച് 26-ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2014-ല തെരഞ്ഞെടുപ്പില്‍ രണ്ട് മുതല്‍ മൂന്നു മാസത്തിനു ശേഷമാണ് ഇന്‍ഡെക്‌സ് കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വരണാധികാരികള്‍ കമ്മിഷന് സമര്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ 542 ലോക്‌സഭാ മണ്ഡലങ്ങളിലെയും കൃത്യമായ വോട്ടിംഗ് ശതമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

    Also Read 'ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ൻ 52 എം​പി​മാ​ർ ധാ​രാ​ളം': രാ​ഹു​ൽ ഗാ​ന്ധി

    First published:

    Tags: 2019 lok sabha elections, Election Commission, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ