• HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്നരവർഷത്തിനിടെ പിഴയിനത്തിൽ പൊതുമേഖലാ ബാങ്കുകൾ പിടിച്ചത് 10,000 കോടി

മൂന്നരവർഷത്തിനിടെ പിഴയിനത്തിൽ പൊതുമേഖലാ ബാങ്കുകൾ പിടിച്ചത് 10,000 കോടി

bank

bank

  • Last Updated :
  • Share this:
    ന്യൂഡൽഹി: മിനിമം ബാലൻസ്‌ ഇല്ലാത്തതിനും എടിഎം ഉപയോഗത്തിനും സാധാരണക്കാരിൽ നിന്ന് പിടിക്കുന്ന പണത്തിലൂടെ പൊതുമേഖലാ ബാങ്കുകൾ ലാഭം കൊയ്യുന്നതായാണ് കണക്കുകൾ. മിനിമം ബാലൻസ് ഇല്ലാത്തതിനും സൗജന്യ പരിധിക്ക് അപ്പുറത്തുള്ള എടിഎം ഉപയോഗത്തിനും രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഉപയോക്താക്കളിൽ നിന്ന് പിടിച്ചത് പതിനായിരം കോടി രൂപയിൽ അധികം. ഈ സാമ്പത്തിക വർഷം ആറു മാസത്തിനിടെ ലഭിച്ചത് ആയിരം കോടി രൂപ.

    കഴിഞ്ഞ മൂന്നര വർഷത്തിനിടെ 10,391 കോടി രൂപയാണ് ഈ ഇനത്തിൽ 21 പൊതുമേഖലാ ബാങ്കുകൾക്ക് ലഭിച്ചത്. 2017- 18വർഷത്തിലാണ് ബാങ്കുകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 3489. 52 കോടി രൂപയും എടിഎം ഇടപടിന്റെ പേരിൽ 1413 കോടിയും പിടിച്ചെടുത്തു. മിനിമം ബാലൻസ് ഇല്ലാത്തതിന് ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ആറുമാസത്തിനകം ആയിരം കോടി രൂപയാണ് ലഭിച്ചത്.

    സൗജന്യമായി ഉപയോഗിക്കാൻ അനുവദനീയമായതിൽ കൂടുതൽ തവണ എ ടിഎം ഉപയോഗിച്ചതിന് ഈ വർഷം പിടിച്ചത് 850കോടി രൂപ. പൊതു മേഖലാ ബാങ്കുകൾ സാധാരണക്കാരെ പിഴിയുന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഇതിൽ തെറ്റില്ലെന്ന വിശദീകരണമാണ് ബാങ്കുകൾ നൽകുന്നത്. സേവനങ്ങൾക്ക് യുക്തിസഹമായ നിരക്ക് ഈടാക്കാൻ റിസർവ് ബാങ്ക് മാർഗ രേഖ തന്നെ അനുമതി നൽകുന്നുണ്ടെന്നാണ് ബാങ്കുകളുടെ പ്രതികരണം.

    First published: