• HOME
  • »
  • NEWS
  • »
  • india
  • »
  • ചുഴലിക്കാറ്റിന്‍റെ സമയത്ത് തീണ്ടാരിപ്പുരയിൽ താമസിച്ച പെൺകുട്ടി തെങ്ങുവീണ് മരിച്ചു

ചുഴലിക്കാറ്റിന്‍റെ സമയത്ത് തീണ്ടാരിപ്പുരയിൽ താമസിച്ച പെൺകുട്ടി തെങ്ങുവീണ് മരിച്ചു

  • Last Updated :
  • Share this:
    പുതുക്കോട്ടൈ: ഗജ ചുഴലിക്കാറ്റിന്‍റെ സമയത്ത് തീണ്ടാരിപ്പുരയിൽ താമസിച്ച പെൺകുട്ടി പുരയ്ക്ക് മുകളിൽ തെങ്ങുവീണ് മരിച്ചു. തമിഴ് നാട്ടിലെ പുതുക്കോട്ടൈയ്ക്ക് സമീപം ആനൈക്കാടിലാണ് സംഭവം. ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നതിനു മൂന്നു ദിവസം മുമ്പാണ് ഋതുമതിയായതിനെ തുടർന്ന് ഈ പുരയിലേക്ക് മാറിയത്. വിജയ എന്നു പേരുള്ള 12 വയസുകാരിയാണ് ദാരുണമായി മരിച്ചത്. വിജയയുടെ അമ്മ ഭാനുമതിക്ക് കാലിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു.

    പെൺകുട്ടിക്കൊപ്പം അമ്മയും മുത്തശ്ശിയും ഉണ്ടായിരുന്നു. ആർത്തവകാലത്ത് പെൺകുട്ടിയെ അശുദ്ധമായി കാണുന്നതിനാൽ കുടുംബത്തിലെ പുരുഷൻമാരാരും ആ സമയത്ത് പെൺകുട്ടിക്ക് ഒപ്പമില്ലായിരുന്നു. എട്ടാംക്ലാസ് വിദ്യർത്ഥിനിയാണ് വിജയ. ഈ മാസം 15 ആം തിയതിയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.

    'ശബരിമല'യിൽ ശ്രീധരൻപിള്ളയുടെ മാറിമറിഞ്ഞ നിലപാടുകൾ

    പോസ്റ്റുമോർ‍ട്ടത്തിനു ശേഷം വീടിനു സമീപമുള്ള തോട്ടത്തിൽ കഴിഞ്ഞ ഞായറാഴ്ച വിജയയുടെ മൃതദേഹം സംസ്കരിച്ചു. പഠനത്തിൽ മിടുക്കി ആയിരുന്നു വിജയ. വിജയയുടെ രണ്ട് സഹോദരന്മാരിൽ ഒരാൾ കഴിഞ്ഞവർഷം പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

    അന്നങ്ങനെ ഇന്നിങ്ങനെ; മുരളീധരനും സുപ്രീംകോടതി വിധിയും

    ആചാരമനുസരിച്ച് ഋതുമതിയാകുന്ന പെൺകുട്ടി 16 ദിവസം തീണ്ടാരിപ്പുരയിൽ കഴിയണം. അതിനു ശേഷം മാത്രമാണ് സ്വന്തം വീട്ടിൽ താമസിക്കാൻ അനുവാദമുള്ളൂ. എന്നാൽ, അതിനിടയിലാണ് വിജയ എന്ന മിടുക്കി പെൺകുട്ടിക്ക് ജീവൻ നഷ്ടമായത്.

    First published: