നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PUBG അഡിക്ഷൻ: ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി മകനെ നഷ്ടപ്പെട്ട പിതാവ്

  PUBG അഡിക്ഷൻ: ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി മകനെ നഷ്ടപ്പെട്ട പിതാവ്

  PUBG അഡിക്റ്റായ കുട്ടിക്ക് പഠനത്തിൽ ശ്രദ്ധ കുറഞ്ഞിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: PUBG നിരോധിക്കണമെന്ന ആവശ്യവുമായി ഗെയിം അഡിക്ഷൻ മൂലം മകനെ നഷ്ടപ്പെട്ട ഒരു പിതാവ്. തെലങ്കാന സ്വദേശിയായ ഭരത് രാജ് ആണ് ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭരത് രാജിന്റെ മകൻ കല്ലകുരി സാംബശിവ എന്ന പത്താംക്ലാസുകാരൻ‌ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. PUBG അഡിക്റ്റായ കുട്ടിക്ക് പഠനത്തിൽ ശ്രദ്ധ കുറഞ്ഞിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

   Also Read-PUBG ഗെയിമിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴിയോ?

   പുരോഹിതൻ കൂടിയായ കുട്ടിയുടെ പിതാവ് തന്നെ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളെ ഇത്തരം കളികളിൽ നിന്ന് അകറ്റി നിർത്തണമെന്നും ഇത്തരം ഗെയിമുകളെ പരിചയപ്പെടുത്തരുതെന്നുമാണ് ഇദ്ദേഹം പറയുന്നത്. താൻ തന്നെ പലതവണ മൊബൈലിൽ നിന്ന് ഗെയിം അൺഇൻസ്റ്റാൾ ചെയ്തിരുന്നു. എന്നാൽ മകൻ വീട്ടുകാരറിയാതെ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് കളിക്കുമായിരുന്നു. പരീക്ഷ ആയതിനാൽ ഗെയിം നിർത്തണമെന്ന് ആവർത്തിച്ച് പറഞ്ഞുവെങ്കിലും മകൻ കേട്ടിരുന്നില്ലെന്നും ഭരത് പറയുന്നു. മരിക്കുന്നതിന് തലേദിവസം ഗെയിമിന്റെ പേരിൽ കുട്ടിയുടെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ മുറിക്കുള്ളിൽ കയറി വാതിലടച്ച കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

   First published:
   )}