PUBG എന്നറിയപ്പെടുന്ന പ്ലെയർ അൺനോൻ ബാറ്റിൽ ഗ്രൗണ്ട് ഗെയിമാണ് കുറച്ചു നാളുകളായി ഇന്ത്യയിലെ യുവാക്കൾക്കിടയിൽ തരംഗമാകുന്നത്. ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് PUBG ഡൗൺ ലോഡ് ചെയ്യുന്നതും കളിക്കുന്നതും. മറ്റു ഗെയിമുകൾക്കില്ലാത്ത ചിലപ്രത്യേകതകളാണ് PUBGയെ ഇത്രയധികം ജനകീയമാക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
എവിടെ നിന്ന് വേണമെങ്കിലും ഗെയിം അനായാസം കളിക്കാമെന്ന് മാത്രമല്ല ലോകത്തിലെവിടെയുള്ള ആളുകളുമായും ഗെയിമിൽ പങ്കെടുക്കാം. ഇത് മൊബൈൽ ഗെയിമുകളുടെ നിരയിൽ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.
സാധാരണ ഗെയിമുകളെ അപേക്ഷിച്ച് PUBG വളരെ വ്യത്യസ്തമായൊരു അനുഭവമാണ് നൽകുന്നത്. ബാക്ക്ഗ്രൗണ്ടുകളും മറ്റും റിയലായി അനുഭവപ്പെടുന്നത് യഥാർത്ഥ യുദ്ധക്കളത്തിന്റെ അനുഭവം നൽകുന്നു. കംമ്പ്യൂട്ടറുകളിൽ കളിക്കുന്ന അതേ അനുഭവമാണ് മൊബൈലിലും ലഭിക്കുന്നത്.
നൂറു പോരാളികളും നിങ്ങളും ഒന്നിച്ച് നടത്തുന്ന പോരാട്ടം കൂടുതൽ ആവേശമാണ് നൽകുന്നത്. ഇത് ഗെയിം വീണ്ടും വീണ്ടും കളിക്കുന്നതിന് പ്രേരിപ്പിക്കുന്നു. ഇക്കാരണങ്ങളൊക്കെ PUBG ഒഴിവാക്കാനാവാത്ത വിധം പ്രിയപ്പെട്ടതാകുന്നു
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.