നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

    മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

    ഇരുവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളുടെ പട്ടികയിൽപ്പെടുത്തി പരിഗണിക്കേണ്ടതുണ്ടോ എന്ന വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പരാതിക്കാർ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരളത്തിലെ മുസ്ലിം, ക്യസ്ത്യൻ വിഭാഗങ്ങൾക്ക് നൽകിയ ന്യൂനപക്ഷ പദവി പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇരുവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളുടെ പട്ടികയിൽപ്പെടുത്തി പരിഗണിക്കേണ്ടതുണ്ടോ എന്ന വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പരാതിക്കാർ.

      സിറ്റിസൺ അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻക്വിലിറ്റി ആന്റ് സെക്യുലറിസം (CADETS) എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ചീഫ് ചസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി തുടങ്ങിയവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവച്ചു.

      കാഡറ്റ്സിനു വേണ്ടി അഭിഭാഷകരായ സി. രാജേന്ദ്രൻ, കെ. വിജയൻ എന്നിവർ കോടതിയിൽ ഹാജരായി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടിക പുനർനിർണയിക്കണമെന്നും ഇതിന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻകൈയെടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.



      കേരളത്തിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ വൻതോതിൽ വളർന്നുവെന്നും ഇനി മുതൽ ന്യുനപക്ഷ പദവി വേണ്ടന്നും പരാതി നൽകിയ സംഘടന വാദിക്കുന്നു. ഇതുകൊണ്ട് തന്നെ ഇരു സമുദായങ്ങൾക്കും മുൻഗണന നൽകേണ്ടതില്ലെന്നാണ് പരാതിക്കാരുടെ അഭിപ്രായം. കേരളത്തിൽ ക്രൈസ്തവ, മുസ്ലിം സമുദായങ്ങൾ കൈവരിച്ച മുന്നേറ്റങ്ങളെ വിലയിരുത്തണമെന്നും പരാതിക്കാർ ന്യൂനപക്ഷ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

      കേരളത്തിൽ സച്ചാർ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പഠിച്ച് നടപ്പിൽ വരുത്താൻ നിയമിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ വസ്തുതകൾ മറച്ചുവെച്ചുവെന്നും മുസ്ലിം സമുദായത്തിന് അർഹിക്കാത്ത പരിഗണ നൽകിയെന്നും പരാതിക്കാർ ആരോപിക്കുന്നു.

      2011 ലെ സെൻസസ് അടിസ്ഥാനപ്പെടുത്തിയുള്ള ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃക്രമീകരിക്കുമെന്ന് കേരള സർക്കാർ ഈയടുത്ത് അറിയിച്ചിരുന്നു. നിലവിലെ 80:20 അനുപാതത്തിൽ മുസ്ലിംകൾക്കും മറ്റു ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കും സ്കോളർഷിപ്പ് നൽകി വരുന്ന ഘടന കേരള ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണിത്.

      എന്നാൽ കേരളത്തിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് സ്കോളർഷിപ്പ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കണമെന്ന നിയമോപദേശം ലഭിച്ചുവെന്നും ഇതുമായി മുന്നോട്ട് പോകുമെന്നും കേരള സർക്കാർ അറിയിച്ചിട്ടുണ്ട്.സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വേണ്ടെന്നും വർഗീയ നേട്ടങ്ങൾ ഉണ്ടാക്കാൻ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

      2011 സെൻസസ് പ്രകാരം കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ കണക്ക് 26.56% മുസ്ലിംകൾ, 18.38% ക്രൈസ്തവർ, 0.01% ബുദ്ധർ, 0.01% ജൈനർ 0.01% സിഖ് മത വിശ്വാസികൾ എന്നിങ്ങനെയാണ്. സെൻസസ് അനുസരിച്ച് സ്കോളർഷിപ്പ് ക്രമീകരിക്കുമെന്നാണ് കേരള സർക്കാർ പറയുന്നത്.

      Summary: Petition to redetermine minority status of Christians and Muslims submitted in the Kerala High Court. The petition points out that both communities have progressed much in the social, education and financial indices over the years
      Published by:user_57
      First published:
      )}