• HOME
  • »
  • NEWS
  • »
  • india
  • »
  • സ്ത്രീകൾക്ക് സൗജന്യയാത്ര; സൗജന്യ കമ്പ്യൂട്ടർ വിതരണം; വിധവാ പെൻഷൻ 3000 രൂപ; ജനപ്രിയ പദ്ധതികളുമായി പുതുച്ചേരി മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യയാത്ര; സൗജന്യ കമ്പ്യൂട്ടർ വിതരണം; വിധവാ പെൻഷൻ 3000 രൂപ; ജനപ്രിയ പദ്ധതികളുമായി പുതുച്ചേരി മുഖ്യമന്ത്രി

2023 മാർച്ച് 1 ന് നടന്ന നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു

  • Share this:

    പുതുച്ചേരി:  പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമിയുടെ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനക്ഷേമ പരിപാടികളിൽ സ്ത്രീകൾക്കാണ് ഇത്തവണ മുൻഗണന. 2023 മാർച്ച് 1 ന് നടന്ന നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു.

    • വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000 രൂപയാക്കി
    • ഇനി മുതല്‍ പുതുച്ചേരിയിലെ സർക്കാർ ബസുകളിൽ  സ്ത്രീകള്‍ക്കുള്ള യാത്ര സൗജന്യമാക്കി
    • സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്പ്യൂട്ടർ വിതരണം ചെയ്യും

    കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്.  11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചത്. 12 വർഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്നും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനായി പുതിയ സംരംഭങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി പറഞ്ഞു.

    Published by:Vishnupriya S
    First published: