HOME /NEWS /India / മാഹിയിൽ വ്യാഴാഴ്ച മുതൽ മദ്യത്തിന് വില കൂടും;പുതുച്ചേരി സർക്കാർ 20 ശതമാനം വില വർദ്ധിപ്പിച്ചു

മാഹിയിൽ വ്യാഴാഴ്ച മുതൽ മദ്യത്തിന് വില കൂടും;പുതുച്ചേരി സർക്കാർ 20 ശതമാനം വില വർദ്ധിപ്പിച്ചു

News18- പ്രതീകാത്മക ചിത്രം

News18- പ്രതീകാത്മക ചിത്രം

കേരളത്തോട് ചേർന്നു കിടക്കുന്ന പുതുച്ചേരിയിലെ പ്രദേശമായ മാഹിയിൽ മദ്യം വാങ്ങുന്നതിനായി കേരളത്തിൽനിന്ന് നിരവധിയാളുകൾ എത്താറുണ്ട്

  • Share this:

    മാഹി: പുതുച്ചേരി സർക്കാർ എല്ലാത്തരം മദ്യങ്ങളുടെയും വില 20 ശതമാനം വർദ്ധിപ്പിച്ചു. ജൂലൈ 15 മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് എക്സൈസ് വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു. പുതുച്ചേരി ഭരണകൂടം ഈ വർഷം ഏപ്രിലിൽ മദ്യത്തിന്റെ 7.5 ശതമാനം പ്രത്യേക കോവിഡ് ലെവി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് പുതുച്ചേരിയിൽ മദ്യത്തിന് വില കുറയാൻ ഇത് കാരണമായിരുന്നു. ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

    പ്രത്യേക എക്സൈസ് തീരുവയുടെ സാധുത ഏപ്രിൽ ഏഴു മുതൽ അവസാനിപ്പിക്കാനുള്ള എക്സൈസ് വകുപ്പിന്റെ നിർദ്ദേശത്തിന് ലഫ്റ്റനന്റ് ഗവർണർ തമിഴ്സായ് സൗന്ദരരാജൻ അംഗീകാരം നൽകിയിരുന്നു. ഇതേത്തുടർന്ന്, കേന്ദ്രഭരണ പ്രദേശത്ത് മദ്യത്തിന് വിലക്കുറവ് പ്രാബല്യത്തിൽ വന്നിരുന്നു.

    എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മദ്യശാലകൾ അടച്ചിടാൻ തമിഴ്നാട് തീരുമാനിച്ചതോടെ പുതുച്ചേരിയിലേക്ക് കൂടുതൽ പേർ മദ്യം വാങ്ങാനായി എത്തിത്തുടങ്ങി. ഇതോടെയാണ് മെയ് മാസത്തിൽ പുതുച്ചേരിയിൽ അധിക നിരക്ക് ഈടാക്കിയത്. എന്നാൽ ഇപ്പോൾ 20 ശതമാനം വില വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തോട് ചേർന്നു കിടക്കുന്ന പുതുച്ചേരിയിലെ പ്രദേശമായ മാഹിയിൽ മദ്യം വാങ്ങുന്നതിനായി കേരളത്തിൽനിന്ന് നിരവധിയാളുകൾ എത്താറുണ്ട്. കേരളത്തെ അപേക്ഷിച്ച് മാഹിയിൽ മദ്യത്തിന് വില കുറവായിരുന്നു.

    Also Read- കനത്ത മഴ തുടരും; വ്യാഴാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

    മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കട തുറന്നുള്ള സമരം മാറ്റി

    വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.

    എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.

    മുഴുവന്‍ ദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി അറിയിക്കുകയും ചെയ്തു.

    Also Read- 'ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

    വ്യാപാരികളുടെ പ്രതിസന്ധി പ്രതിപക്ഷം വലിയ വിഷയമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കുന്നത്. വ്യാപാരികളോട് ഈ രീതിയില്‍ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ യുഡിഎഫ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    First published:

    Tags: Bar Open, Bevco outlets, Liquor sale, Liquor sale in Kerala, Mahi Liquor, Puducherry